വര്‍ണ്ണശബളമായ ഘോഷയാത്രകളോടെ ബാലസംഘം 85-ാമത് വാര്‍ഷികാചരണത്തിന് ആവേശത്തുടക്കം

ഡിസംബര്‍ 28 ദേശീയ ബാലസംഘം സ്ഥാപകദിനത്തോടനുബന്ധിച്ച് ലക്ഷക്കണക്കിന് കുട്ടികള്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലും ഏരിയകളിലുമായി നടന്ന ബാലദിനഘോഷയാത്രയില്‍  പങ്കെടുത്തു. 84 വര്‍ഷം പൂര്‍ത്തീകരിച്ച ബാലസംഘത്തിന്റെ 85-ാം വാര്‍ഷികാഘോഷത്തിന്റെ തുടക്കമായാണ് ബാലദിനറാലികള്‍ സംഘടിപ്പിച്ചത്. കനല്‍ വഴികള്‍ താണ്ടി, പുതുവഴികള്‍ തേടി എന്ന മുദ്രാവാക്യം ഉയര്‍ത്തി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് 85-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ബാലസംഘം സംസ്ഥാന വ്യാപകമായി ഏറ്റെടുക്കുക.

ബാലസംഘം സംസ്ഥാന സെക്രട്ടറി എന്‍. ആദില്‍ കാസര്‍ക്കോട് ജില്ലാതല റാലിയിലും സംസ്ഥാന പ്രസിഡന്റ് ബി. അനുജ പത്തനംതിട്ട ജില്ലാറാലിയിലും സംസ്ഥാന കണ്‍വീനര്‍ ടി.കെ. നാരായണദാസ്  പട്ടാമ്പിയിലും ജോയിന്റ് കണ്‍വീനര്‍ എം പ്രകാശന്‍ മാസ്റ്റര്‍ കൊയിലാണ്ടിയിലും ബാലദിനറാലിയില്‍ പങ്കെടുത്തു.

സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ ജി. എന്‍. രാമകൃഷ്ണന്‍, അധീനാ സിബി, അമാസ് ശേഖര്‍ മലപ്പുറത്തും, ഇടുക്കിയിലും, എറണാകുളത്തും പങ്കെടുത്തു. എക്‌സിക്യുട്ടീവ് അംഗം സി വിജയകുമാര്‍ കൊല്ലത്ത് പങ്കെടുത്തു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സന്ദീപ് ഡി.എസ്, ഫിദ പ്രദീപ്, കെ.ടി.സപന്യ എന്നിവര്‍ തിരുവനന്തപുരത്തും കണ്ണൂരും കോഴിക്കോടും പങ്കെടുത്തു. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി. വിജയകുമാര്‍ കൊല്ലം ജില്ലാതല റാലിയിലും പങ്കെടുത്തു.

മുന്‍ ആരോഗ്യമന്ത്രി കെ.കെ ഷൈലജ ടീച്ചര്‍, പ്രൊ.ഗോപിനാഥ് മുതുകാട്, സംവിധായകന്‍ വിനയന്‍, ജി. എസ്. പ്രദീപ്,കവി മുരുഗന്‍ കാട്ടാക്കട, RLV രാമകൃഷ്ണന്‍, ചലച്ചിത്ര താരം സുധി കോപ്പ, കലാഭവന്‍ ഹനീഫ്, ഗായകന്‍ പ്രദീപ് പള്ളുരുത്തി,ഫ്‌ലവേഴ്സ് ടോപ് സിംഗര്‍ ഫെയിം ശ്രീഹരി,തീര്‍ത്ഥ സുഭാഷ് തുടങ്ങിയ പ്രശസ്തരായ നിരവധിപേര്‍ ഏരിയ തലത്തിലും ജില്ലാ തലത്തിലുമായി നടന്ന ഘോഷയാത്രയിലും കുട്ടികളുടെ സംഗമത്തിലും പങ്കാളികളായി.

കൊല്ലം, പത്തനംതിട്ട, കാസര്‍ഗോഡ് ജില്ല ഘോഷയാത്രകളും മറ്റു ജില്ലകളില്‍ 150 ഏരിയാതല ഘോഷയാത്രകളും നടന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News