പ്രായപൂര്‍ത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ആൾദൈവം അറസ്റ്റിൽ

രാജസ്ഥാനിൽ 17 വയസുള്ള പെൺകുട്ടിയെ ഒരു വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ച ആൾ ദൈവം അറസ്റ്റിൽ. രാജസ്ഥാനിലെ ബിൽവാര ജില്ലയിലാണ് സംഭവം.
നാല് സംസ്ഥാനങ്ങളിലായി അഞ്ച് ആശ്രമങ്ങളുടെ മഠാധിപതി  സർജുദാസാണ് പിടിയിലായത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഒരു സുഹൃത്തിനോടാണ് പതിനേഴുകാരി പീഡനവിവരം ആദ്യം വെളിപ്പെടുത്തിയത്.

പിന്നാലെ അമ്മയോടും പീഡന വിവരം പറഞ്ഞു. ഇതിന് പിന്നാലെ പോലീസിൽ പരാതി നൽകുകയായിരുന്നു. പെണ്‍കുട്ടിയുടെ ആരോപണങ്ങള്‍ പ്രാഥമിക അന്വേഷണത്തില്‍ സ്ഥിരീകരിച്ച ശേഷമാണ്  പോക്‌സോ കേസില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്ന്  ബിൽവാര എഎസ്പി ഗോവര്‍ധന്‍ ലാല്‍ പറഞ്ഞു.

ഭില്‍വാരയിലെ ആശ്രമത്തില്‍നിന്നാണ് ഇയാളെ ഇന്നലെ  പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ പ്രതി വിഷവസ്തു കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്ക്ക് ശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

പെണ്‍കുട്ടിയുടെ അമ്മയ്ക്ക് നേരേ  ആസിഡ് ആക്രമണം നടത്തിയ ശേഷം   പെൺകുട്ടിയെ ആശ്രമത്തിലെത്തിച്ച്  പീഡനത്തിന് ഇരയാക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News