ദലൈലാമയെ അപായപ്പെടുത്താനെന്ന് സംശയം; ചൈനീസ് ചാരവനിത അറസ്റ്റിൽ

ബീഹാറിലെ ബോധ്ഗയയിൽ ചൈനീസ് ചാര വനിത അറസ്റ്റിൽ. ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുമായി ബന്ധപ്പെട്ട ചാര പ്രവർത്തനത്തിന് എത്തിയത് എന്ന് സംശയിക്കുന്ന സോംഗ് സിയോലൻ എന്ന ചൈനീസ് വനിതയാണ് പിടിയിലായത്. ദുരൂഹ സാഹചര്യത്തിൽ പ്രഭാഷണ സ്ഥലമായ ബോധ്ഗയയിൽ ചൈനീസ് ചാര വനിതയെ  കണ്ടെത്തിയിട്ടുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

ഗയയിൽ താമസിക്കുന്ന ചൈനീസ് വനിതയെ കുറിച്ചുള്ള വിവരങ്ങൾ പ്രാദേശിക പൊലീസിന് ലഭിച്ചിട്ടുണ്ടായിരുന്നു. എന്നാൽ വനിതയുടെ താമസ സ്ഥലത്തെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിരുന്നില്ല. തുടർന്ന് ചൈനീസ് സ്ത്രീയുടെ രേഖാ ചിത്രം പൊലീസ് തയാറാക്കുകയും സമൂഹ മാധ്യമങ്ങളിലുൾപ്പെടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

നിലവിലുള്ള വിവരങ്ങൾ അനുസരിച്ച് ഈ വനിത രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ മാറി മാറി താമസിച്ചിട്ടുണ്ട് എന്നാണ് പൊലീസ് നൽകുന്ന വിവരം. ഇവർ നിലവിൽ  ഒരു വർഷത്തിലേറെയായി ബോധ്ഗയയിലാണ് താമസം. അതേ സമയം  ഇത്തരമൊരു ചൈനീസ് വനിത ഇന്ത്യയിൽ കഴിയുന്നത് സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയത്തിൽ യാതൊരു വിധ രേഖകളുമില്ല.

ദലൈലാമയുടെ ബിഹാറിലെ പൊതു പ്രഭാഷണവുമായി ബന്ധപ്പെട്ട്  അനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങൾ ബോധ്ഗയയിൽ ശക്തമാക്കി. കഴിഞ്ഞ രണ്ട് വർഷം കൊവിഡ് മൂലം മുടങ്ങിയ പതിവ് സന്ദർശനത്തിനായിട്ടാണ് ദലൈലാമ ബോധ് ഗയയിൽ എത്തിയത്. ഡിസംബർ 31 വരെ അദ്ദേഹം അവിടെ തുടരും. ഇൻ്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന്   മഹാബോധി ക്ഷേത്ര സമുച്ചയത്തിലും ചുറ്റുവശത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News