സൈനികരുടെ പേരിൽ സംസ്ഥാനത്ത് ഓൺലൈൻ തട്ടിപ്പ്;കേരളാ പൊലീസിന്റെ മുന്നറിയിപ്പ്

സൈനികരുടെ പേരിൽ ഓൺലൈൻ തട്ടിപ്പ് വ്യാപകമാകുന്നതിനെ തുടർന്ന് മുന്നറിയിപ്പുമായി കേരള പോലീസ്. കേരള പൊലീസിൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പൊലീസിൻ്റെ ജാഗ്രത നിർദ്ദേശം.ഇത്തരം ഓൺലൈൻ തട്ടിപ്പിലൂടെ പണം നഷ്ടമായാൽ ഉടൻ 1930 എന്ന നമ്പറിൽ പരാതിപ്പെടാം എന്നും പൊലീസ് കുറിപ്പിലൂടെ വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണ്ണരൂപം

സൈനികരുടെ പേരിൽ ഓൺലൈൻ തട്ടിപ്പ് വ്യാപകമാവുകയാണ്.  പരസ്യങ്ങൾ ഉപയോഗിച്ചാണ് തട്ടിപ്പ്.  വീട് വാടകയ്ക്ക് നല്കാനുണ്ടെന്നോ മറ്റോ ഉള്ള പരസ്യത്തിന് സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥൻ എന്ന് പരിചയപ്പെടുത്തിയാകും നമ്മളെ ബന്ധപ്പെടുന്നത്.   അഡ്വാൻസ് ഉറപ്പിച്ചശേഷം പണം അയക്കാൻ ഒരു ഗൂഗിൾ ലിങ്ക് അയച്ചു തരും. ഇതിൽ ക്ലിക്ക് ചെയ്ത് അഡ്വാൻസ് തുക ഉടമ തന്നെ ടൈപ്പ് ചെയ്യാൻ തട്ടിപ്പുകാർ ആവശ്യപ്പെടും. അടിക്കുന്ന തുക സ്വന്തം അക്കൗണ്ടിൽ നിന്ന് നഷ്ടമാകും. ഇടപാട് പൂർത്തിയായില്ലെന്ന് തെറ്റിദ്ധരിപ്പിച്ച്  ഇത് ആവർത്തിക്കും.
ഇക്കാര്യത്തിൽ അതീവ ശ്രദ്ധാലുക്കളായിരിക്കുക. ഓൺലൈൻ തട്ടിപ്പിൽ പണം നഷ്ടമായാൽ ഉടൻ 1930 എന്ന നമ്പറിൽ പരാതിപ്പെടാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here