ആയുധങ്ങളും ഡിജിറ്റൽ തെളിവും കണ്ടെത്തിയതായി എൻഐഎ; 3 PFI പ്രവര്‍ത്തകര്‍ കസ്റ്റഡിയിൽ

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട റെയ്ഡിൽ   ആയുധങ്ങളും ഡിജിറ്റല്‍ തെളിവുകളും എൻഐ കണ്ടെത്തിയതായി റിപ്പോർട്ട്. പിഎഫ്‌ഐ മുന്‍ സംസ്ഥാന കമ്മിറ്റിയംഗം വിതുര തൊളിക്കോട് സ്വദേശി സുല്‍ഫിയുടെ വീട്ടിൽ നിന്നാണ് ഇവ കണ്ടെത്തിയത്. തുടർന്ന് സുൽഫിയെ എൻഐഎ കസ്റ്റഡിയിൽ എടുത്തു. ഇയാളെ കൂടാതെ തിരുവനന്തപും വിതുരയില്‍ രണ്ട് പേരെ കൂടി പേരെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു. സുല്‍ഫിയുടെ സഹോദരന്‍ സുധീര്‍, സുധീരിന്റെ കാറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരന്‍ സലീം എന്നിവരെയാണ്  ഇന്ന് വൈകിട്ടോടെ കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായ ചോദ്യം ചെയ്യലിനായി കൊച്ചിയിലേയ്ക്ക് കൊണ്ടുപോയി. ഇവരെ  കസ്റ്റഡിയില്‍ എടുത്തതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ എന്‍ഐഎ  പുറത്തുവിട്ടിട്ടില്ല. സുല്‍ഫിയുടെ വീട്ടില്‍ രാവിലെ എൻഐഎ തുടങ്ങിയ പരിശോധന വൈകുന്നേരത്തോടെയാണ് അവസാനിച്ചത്.

തിരുവനന്തപുരം തോന്നയ്ക്കല്‍ ഭൂതാന കോളനിയിലുള്ള പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മുന്‍ നേതാവ് തോന്നയ്ക്കല്‍ നവാസിന്റെ വീട്ടിലും എൻഐഎ റെയ്ഡ് നടത്തി. തൻ്റെയും ഭാര്യയുടേയും രണ്ട് മൊബൈല്‍ ഫോണുകളും തേജസ് മാഗസിന്റെ കോപ്പിയും ഇവിടെ നിന്ന് ഉദ്യോഗസ്ഥര്‍ കൊണ്ടുപോയതായി  നവാസ് രാവിലെ വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾ ഒന്നും ഉദ്യോഗസ്ഥർ ചോദിച്ചില്ല. കൂടുതല്‍ അന്വേഷണം വേണമോ എന്ന് തീരുമാനിക്കേണ്ടത് എന്‍ഐഎ ആണെന്നും നവാസ് പറഞ്ഞിരുന്നു.

സംസ്ഥാനത്ത് അമ്പതിലധികം സ്ഥലങ്ങളിൽ ഇന്ന് പുലർച്ചെ മുതല്‍ എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, പാലക്കാട് തുടങ്ങിയ ജില്ലകളിലായിരുന്നു പരിശോധന. പുലര്‍ച്ചെ നാലരയോടെയാണ് റെയ്ഡിനായി എന്‍ഐഎ സംഘമെത്തിയത്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനത്തിന് തുടര്‍ച്ചയായായി സംഘടനയുടെ രണ്ടാം നിരയില്‍ പ്രവര്‍ത്തിച്ചിരുന്ന നേതാക്കളെ ലക്ഷ്യമിട്ടാണ് ഇന്ന് റെയ്ഡ് നടന്നത്.സെപ്തംബറില്‍ രാജ്യവ്യാപകമായി നടത്തിയ റെയ്ഡിന് പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും അനുബന്ധ സംഘടനകളെയേയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News