സിബിഎസ്ഇ 10,12 ക്ലാസ് പരീക്ഷകള്‍ ഫെബ്രുവരിയില്‍ തുടങ്ങും

സിബിഎസ്ഇ 10,12 ക്ലാസ് പരീക്ഷകള്‍ ഫെബ്രുവരി 15ന് തുടങ്ങി ഏപ്രില്‍ 5 ന് അവസാനിക്കുന്ന തരത്തിലുള്ള ഷെഡ്യൂളാണ് പുറത്തിറക്കിയിരിക്കുന്നത്. പത്താം ക്ലാസ് പരീക്ഷകള്‍ ഫെബ്രുവരി 5ന് തുടങ്ങി മാര്‍ച്ച് 21 ന് അവസാനിക്കും. 12-ാം ക്ലാസ് പരീക്ഷകളാണ് ഏപ്രില്‍ 5 വരെ നീണ്ടുനില്‍ക്കുന്നത്.

കഴിഞ്ഞ വര്‍ഷം വരെ രണ്ട് വിഭാഗമായാണ് സിബിഎസ്ഇ പരീക്ഷകള്‍ നടത്തിയിരുന്നത് ഇത്തവണ അത് ഒരു വിഭാഗമാക്കി. മുന്‍കാലങ്ങളെ അപേക്ഷിച്ച് നൂറു ശതമാനം ചോദ്യവും സിലബസില്‍ നിന്നു തന്നെയായിരിക്കും. ജൂണ്‍ മാസത്തിനകം ഫലപ്രഖ്യാപനം നടത്താനാണ് സിബിഎസ്ഇയുടെ ശ്രമം.

കഴിഞ്ഞ വര്‍ഷം സിബിഎസ്ഇ 10,12 ക്ലാസുകളിലെ പരീക്ഷാ ഫലം ജൂലൈ മാസത്തിലാണ് പ്രഖ്യാപിച്ചത്. 92.71 ശതമാനം പേര്‍ 12ാം ക്ലാസിലും  94.40 ശതമാനം പേര്‍ പത്താം ക്ലാസിലും വിജയം കരസ്ഥമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel