മഞ്ഞുപെയ്ത് കശ്മീര്‍ താഴ് വര

കശ്മീര്‍ താഴ്വരയില്‍ കനത്ത മഞ്ഞുവീഴ്ച. ഡിസംബര്‍ 11 ന് ശേഷം ഈ സീസണിലെ രണ്ടാമത്തെ മഞ്ഞു വീഴ്ചയാണ് വ്യാഴാഴ്ച ഉണ്ടായത്. താഴ്വരയിലാകെ പെയ്ത മഴയ്ക്കു പിന്നാലെ മഞ്ഞു വീഴ്ചയും ആരംഭിക്കുകയായിരുന്നു.

ഇതോടെ താപനില മൈനസ് 3 ഡിഗ്രിക്ക് താഴെയാണ്. കൊടും തണുപ്പിലേക്ക് കശ്മീര്‍ താഴ്വര നീങ്ങി. വരും ദിവസങ്ങളിലും ശക്തമായ മഞ്ഞു വീഴ്ച ഉണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

ക്രിസ്തുമസ്-ന്യൂ ഇയര്‍ അവധി ആഘോഷിക്കാന്‍ ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് കശ്മീരിലേക്ക് എത്തുന്നത്. മഞ്ഞു വീഴ്ച ആരംഭിച്ചതോടെ വിനോദസഞ്ചാരികളുടെ എണ്ണം ഇനിയും കൂടും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here