ഇക്കുറി തട്ടിപ്പില്ല,വെട്ടിപ്പില്ല ,138 രൂപ ചലഞ്ചുമായി കെ സുധാകരൻ

കോൺഗ്രസിൻ്റെ നൂറ്റിമുപ്പത്തിയെട്ടാം സ്ഥാപക ദിനത്തോടനുബന്ധിച്ച് 138 രൂപ ചലഞ്ച് പ്രഖ്യാപിച്ച് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. സംഘടനാ പ്രവർത്തനങ്ങൾക്കായുള്ള ഫണ്ട് കണ്ടെത്തുന്നതിന് വേണ്ടിയാണ് ചലഞ്ച്. കെപിസിസിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ആഴ്ച്ചയിൽ നടന്ന യോഗത്തിലാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. എല്ലാ ജില്ലകളിലും ഇതിനായി സബ് കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ടെന്നും സുധാകരൻകൂട്ടിച്ചേർത്തു.കഴിഞ്ഞ വർഷത്തെ 137 രൂപ ചലഞ്ചിലെ പോരായ്മകൾ നികത്തിക്കൊണ്ടായിരിക്കും ഇപ്രാവശ്യം 138 ചലഞ്ച് നടത്തുകയെന്നും കെപിസിസി പ്രസിഡൻറ് വ്യക്തമാക്കി.

2023 മാർച്ച് 26 വരെയാണ് ഫണ്ട് പിരിവിനായുള്ള കാലാവധി. കുറഞ്ഞത് 50 പേരെങ്കിലും ബൂത്തിൽ നിന്ന് ചലഞ്ചിൽ പങ്കെടുക്കണം. ഏറ്റവും കുറഞ്ഞ തുകയാണ് 138 രൂപ. പ്രവർത്തകർക്ക് അതിൽ കൂടുതലായും സംഭാവന നൽകാവുന്നതാണ് എന്നും കെപിസിസി വ്യക്തമാക്കി.

കഴിഞ്ഞ വർഷം  50 കോടിരൂപ സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ പണം പിരിക്കാൻ സാധിച്ചില്ലെന്ന് മാത്രമല്ല പണപ്പിരിവുമായി ബന്ധപ്പെട്ട് വിവാദങ്ങളുമുണ്ടായിരുന്നു. കഴിഞ്ഞ വർഷം ഡിസംബർ 28ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്‌ ആദ്യ സംഭാവന നൽകി 137 രൂപ ചലഞ്ച് ഉദ്ഘാടനം ചെയ്തത്‌. പിന്നീട് വിവിധ ജില്ലകളില്‍
ഫണ്ട് വെട്ടിപ്പ് അടക്കമുള്ള വിവാദങ്ങൾ പിരിവിനെ ചൊല്ലി ഉയര്‍ന്നിരിന്നു.

രസീത് നൽകാതെയുള്ള പിരിവ് എന്നായിരുന്നു 137 രൂപ ചലഞ്ചിനെതിരെ ഉയർന്ന പ്രധാന ആരോപണം. ഈ വർഷം റിപ്പബ്ലിക്ക് ദിനത്തിൽ പദ്ധതി അവസാനിപ്പിക്കാൻ തീരുമാനിച്ചെങ്കിലും പിരിവ്  മാസങ്ങളോളം നീളുകയായിരുന്നു. ഡിജിറ്റലായി അയച്ച പണം കെപിസിസിയുടെ അക്കൗണ്ടിൽ എത്തിയിട്ടില്ല. കെപിസിസി പ്രസിഡൻ്റിൻ്റെ പക്കൽ പിരിച്ച തുകയുടെ കണക്കുകൾ ഉണ്ടായിരുന്നില്ലെന്നും വിമർശനം ഫണ്ട് പിരിവിനെപ്പറ്റി ഉയർന്നിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here