മോക് ഡ്രില്ലിനിടെ പുഴയില്‍ മുങ്ങിയ ആള്‍ മരിച്ചു

പത്തനംതിട്ട മല്ലപ്പള്ളിയിൽ മോക് ഡ്രില്ലിനിടെ അപകടത്തിൽ പെട്ട യുവാവ് മരിച്ചു. കല്ലൂപ്പാറ സ്വദേശി ബിനു സോമനാണ് മരിച്ചത്. ദേശീയ ദുരിത നിവാരണ സേനയുടെ നിർദ്ദേശാനുസരണം വെണ്ണിക്കുളം കോമളം പാലത്തിന് സമീപം നടത്തിയ മോക്ഡ്രില്ലിനിടെയാണ് അപകടം ഉണ്ടായത്.

സന്നദ്ധ പ്രവർത്തകനായ ബിനു, വെള്ളത്തിൽ നിന്നുള്ള  രക്ഷാപ്രവർത്തനം അനുകരിക്കുന്ന സമയത്ത്, ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും വെള്ളത്തിൽ മുങ്ങിപ്പോവുകയുമായിരുന്നു. ഉടൻ തന്നെ ദേശീയ ദുരന്ത പ്രതികരണ സേനാ അംഗങ്ങൾ ഇദ്ദേഹത്തെ പുറത്തെടുത്തു.

സ്ഥലത്തുണ്ടായിരുന്ന ഡോക്ടറുടെ നേത്യത്വത്തിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം, തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരണപ്പെട്ടു. ജില്ലയിലെ 5 വ്യത്യസ്ഥ കേന്ദ്രങ്ങളിലാണ് ഇന്ന് ഒരേ സമയം മോക്ഡ്രിൽ സംഘടിപ്പിച്ചിരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here