വയനാട്ടില്‍ കാറിടിച്ച് കാല്‍നടയാത്രക്കാരി മരിച്ചു

കാറിടിച്ച് കാല്‍നടയാത്രക്കാരി മരിച്ചു. അമ്പലവയല്‍ പഞ്ചായത്ത് മുന്‍ അംഗം കൊളഗപ്പാറ നെല്ലിക്കാമുറിയില്‍ ഷൈല ജോയി (53) ആണ് മരിച്ചത്.

വ്യാഴാഴ്ച ഉച്ചക്ക് 2.45ഓടെ കൊളഗപ്പാറ കവലക്ക് സമീപമാണ് അപകടം. കൊളഗപാറ കവലയില്‍ ഇവര്‍ നടത്തുന്ന സ്ഥാപനം അടച്ച് വീട്ടിലേക്ക് നടന്നു പോകുമ്പോള്‍ പുറകില്‍ നിന്നെത്തിയ കാര്‍ ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റതിനാല്‍ സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. ഭര്‍ത്താവ്: ജോയി. മക്കള്‍: അന്ന ഷെഗന്‍, സാറാ ജോയി, മരിയ ജോയി. മരുമകന്‍: ഷെഗന്‍ ജോസഫ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News