സ്വന്തം ജീവന്‍ വകവെക്കാതെ അമ്മയും കുഞ്ഞിനെയും രക്ഷപ്പെടുത്തി സിവില്‍ പൊലീസ് ഓഫീസര്‍

റെയില്‍പാളം മുറിച്ചുകടക്കുന്നതിനിടയിയില്‍ പാഞ്ഞെത്തിയ ട്രെയിന് മുന്നില്‍പ്പെട്ട അമ്മയെയും കുഞ്ഞിനെയും സാഹസികമായി രക്ഷപെടുത്തി സിവില്‍ പൊലീസ് ഓഫീസര്‍. കാസര്‍കോഡ് ഡിഎച്ച് ക്യൂവിലെ സിവില്‍ പോലീസ് ഓഫീസര്‍ സജേഷാണ് സാഹസികമായ രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബേക്കല്‍ ഫെസ്റ്റ് കാണാനെത്തിയ അമ്മയും കുഞ്ഞിനെയുമാണ് രക്ഷപ്പെടുത്തിയത്. കേരള പൊലീസ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഇന്നലെ രാത്രി ബേക്കല്‍ ബീച്ച് ഫെസ്റ്റ് കാണാനെത്തിയ അമ്മയും കുഞ്ഞും റെയില്‍പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ പാഞ്ഞുവരുകയായിരുന്നു. ഇതുകണ്ട അവിടെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന കാസറഗോഡ് DHQ വിലെ സിവില്‍ പോലീസ് ഓഫീസര്‍ സജേഷ് അവരെ രക്ഷപ്പെടുത്തുകയായിരുന്നു. രക്ഷപ്പെടുത്തുവാനുള്ള ശ്രമത്തിനിടയില്‍ സജേഷിന് ട്രെയിന്‍ തട്ടി പരിക്ക് പറ്റിയിരുന്നു. സജേഷ് മംഗലാപുരം ഇന്‍ഡ്യാന ഹോസ്പിറ്റലില്‍ ചികില്‍സയിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel