കാര്‍ ഡിവൈഡറില്‍ ഇടിച്ച് തീപിടിച്ചു; ഗുരുതര പരുക്കേറ്റ ഋഷഭ് പന്ത് അപകടനില തരണം ചെയ്തു

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ കാര്‍ ഡിവൈഡറില്‍ ഇടിച്ച് തീപിടിച്ചു. ഗുരുതരമായി പരുക്കേറ്റ താരം അപകടനില തരണം ചെയ്തു. വെള്ളിയാഴ്ച രാവിലെ ദില്ലിയില്‍ നിന്ന് ഉത്തരാഖണ്ഡിലേക്ക് മടങ്ങുന്നതിനിടെ കാര്‍ ഡിവൈഡറില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

ഹമ്മദ്പൂര്‍ ഝാലിന് സമീപം റൂര്‍ക്കിയിലെ നര്‍സന്‍ അതിര്‍ത്തിയില്‍ വെച്ചാണ് അദ്ദേഹത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തെ തുടര്‍ന്ന് കാര്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു. അപകട സമയത്ത് ഋഷഭ് തന്നെയാണ് കാറോടിച്ചിരുന്നതെന്നാണ് വിവരം.

വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ ദില്ലിയിലേക്ക് മാറ്റി. പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയമാക്കുമെന്നാണ് റിപ്പോര്‍ട്ട്. നെറ്റിയിലും കാലിലും പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്നും റൂര്‍ക്കിയില്‍ നിന്ന് ദില്ലിയിലേക്ക് റഫര്‍ ചെയ്യുകയാണെന്നും സക്ഷം ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഡോ. സുശീല്‍ നാഗര്‍ അറിയിച്ചു.

ഋഷഭ് പന്ത് അപകടനില തരണം ചെയ്തുവെന്നും അദ്ദേഹത്തിനായി പ്രാര്‍ത്ഥിക്കുന്നതായും  എത്രയും പെട്ടെന്ന് ജീവിതത്തിലേക്ക് മടങ്ങിവരട്ടെയെന്നും വിവിഎസ് ലക്ഷ്മണ്‍ ട്വീറ്റ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here