മോക്ക് ഡ്രില്ലിനിടയിലെ അപകട മരണം: അനുശോചിച്ച് മുഖ്യമന്ത്രി

തിരുവല്ല വെന്നിക്കുളത്ത് പടുതോടിന് സമീപം മോക്ക് ഡ്രില്ലിനിടയില്‍ മുങ്ങി മരിച്ച ബിനുവിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നലെ രാവിലെയാണ് ബിനു അപകടത്തില്‍പ്പെട്ടത്. മന്ത്രി കെ കൃഷ്ണന്‍കുട്ടി അടക്കമുള്ളവര്‍ ഇന്നലെ തിരുവല്ലയിലെത്തി മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിച്ചിരുന്നു.

ദുരന്ത നിവാരണ അതോറിറ്റി നടത്തിയ മോക്ക് ഡ്രില്ലിനിടെ മണിമല ആറ്റില്‍ മുങ്ങിപ്പോയ ബിനുവിനെ 45 മിനിറ്റിന് ശേഷമാണ് പുറത്തെടുക്കാനായത്. ഇന്നലെ രാവിലെ പത്ത് മണിയോടെ ബിനു മരണപ്പെട്ടുവെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും ദുരന്ത നിവാരണ അതോറിറ്റി ഇത് നിഷേധിച്ചിരുന്നു. തുടര്‍ന്ന് ഇന്നലെ രാത്രി എട്ട് മണിയോടെയാണ് അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്. അതേസമയം, മരണം നടന്ന് ഏറെ സമയം കഴിഞ്ഞിട്ടും അക്കാര്യം അധികൃതര്‍ മറച്ചു വെച്ചതായി നാട്ടുകാര്‍ അരോപണം ഉന്നയിക്കുന്നുണ്ട്. മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News