മലമുകളിലേക്ക് ബൈക്കില്‍ ചീറിപ്പാഞ്ഞ് യുവാവ്; ശ്വാസമടക്കിപ്പിടിച്ചല്ലാതെ ഈ വീഡിയോ കാണാന്‍ കഴിയില്ല

ആഗ്രഹങ്ങളും സ്വപ്നങ്ങളുമില്ലാത്ത മനുഷ്യരുണ്ടാകില്ല. ചിലര്‍ അവരുടെ സ്വപ്നങ്ങള്‍ എത്ര കഷ്ടപ്പെട്ടും എന്ത് വിലകൊടുത്തും യാഥാര്‍ത്ഥ്യമാക്കും. എന്നാല്‍ ചിലര്‍ വെറുതെയിങ്ങനെ സ്വപ്നങ്ങള്‍ കണ്ടുകൊണ്ടിരിക്കും. ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് തന്റെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്ന ഒരു യുവാവിന്റെ വീഡിയോയാണ്.

കുത്തനെയുള്ള മലമുകളിലേക്ക് ബൈക്കില്‍ ചീറിപ്പാഞ്ഞു പോകുന്ന യുവാവിന്റെ വീഡിയോയാണ് സോഷ്യല്‍മീഡിയകളില്‍ വൈറലാകുന്നത്. ചിലനേരം അസാധ്യമായത് സംഭവിക്കും എന്ന കുറിപ്പോടെയാണ് വീഡിയോ തരംഗമായിരിക്കുന്നത്. ഈ ട്വീറ്റിന് ഇതിനോടകം 10,0000ന് മുകളില്‍ കാഴചക്കാരും 2,000ല്‍ അധികം ലൈക്കും ലഭിച്ചിട്ടുണ്ട്.

വാസ്തവത്തില്‍ ഒരു നെഞ്ചിടിപ്പോടെയല്ലാതെ ഈ വീഡിയോ കണ്ടിരിക്കാന്‍ ആര്‍ക്കും കഴിയില്ല. വീഡിയോ കഴിയുന്നതുവരെ ശ്വാസം വിടാന്‍ മറന്നുപോയി എന്നാണ് വീഡിയോയ്ക്ക് ചുവടെ സോഷ്യല്‍മീഡിയയില്‍ വന്ന ഒരു കമന്റ്. ഏതായാലും നിമിഷങ്ങള്‍കൊണ്ട് വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here