സുധാകരനും ഇല്ല; യുഡിഎഫ് യോഗത്തില്‍ കോണ്‍ഗ്രസ് പ്രതിനിധികളായി ബെന്നി ബെഹന്നാനും മുരളീധരനും മാത്രം

യുഡിഎഫില്‍ ഭിന്നത രൂക്ഷമാകുന്നു. രമേശ് ചെന്നിത്തലയ്ക്ക് പിന്നാലെ കെപിസിസി പ്രസിഡന്റ് കെ സുധാകരനും യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കില്ല. നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് രമേശ് ചെന്നിത്തലയും യോഗത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. ഇതോടെ യുഡിഎഫിലെ പ്രധാന കക്ഷിയായ കോണ്‍ഗ്രസില്‍ നിന്നും ബെന്നി ബെഹന്നാനും കെ മുരളീധരനും മാത്രമാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. ചെന്നിത്തല യോഗത്തില്‍ പങ്കെടുക്കുന്നില്ല എന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. ആരോഗ്യ കാരണങ്ങളാലാണ് താന്‍ പങ്കെടുക്കാത്തത് എന്നാണ് സുധാകരന്റെ വിശദീകരണം.

എകെ ആന്റണിയുടെ മൃദു ഹിന്ദുത്വ പരാമര്‍ശം ഘടകകക്ഷികള്‍ യു ഡി എഫില്‍ ചര്‍ച്ച ചെയ്യാനിരിക്കെ അദ്ദേഹത്തിന് പിന്തുണയുമായി രമേശ് ചെന്നിത്തല രംഗത്തെത്തി. ആന്റണിയുടെ അഭിപ്രായം നൂറുശതമാനം ശരിയെന്ന് പറഞ്ഞ ചെന്നിത്തല അദ്ദേഹത്തിന്റെ വാക്കുകള്‍ ചിലര്‍ വളച്ചൊടിച്ചെന്നും കൂട്ടിച്ചേര്‍ത്തു. ചന്ദനക്കുറി തൊട്ടത് കൊണ്ട് ബിജെപി ആകില്ലെന്നും ചെന്നിത്തല ദില്ലിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയര്‍ന്ന, അരിയില്‍ ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ സുധാകരന്‍ പരസ്യ നിലപാട് പ്രഖ്യാപിച്ചതില്‍ ലീഗിന് അസംതൃപ്തിയുണ്ട്. ഇക്കാര്യം ലീഗ് ഇന്ന് ചേരുന്ന യോഗത്തില്‍ ഉന്നയിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് സുധാകരനും യോഗത്തില്‍ നിന്നും വിട്ട് നില്‍ക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News