മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും

മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠര് രാജീവര് നട തുറക്കും. തുടര്‍ന്ന് മാളികപ്പുറം ക്ഷേത്രനട തുറക്കാന്‍ മേല്‍ശാന്തിക്ക് താക്കോലും ഭസ്മവും നല്‍കും. മേല്‍ശാന്തി പതിനെട്ടാം പടിയിറങ്ങി ആഴി തെളിയിച്ചതിനുശേഷം ഭക്തര്‍ക്ക് പതിനെട്ടാം പടി കയറാം.

ഇന്ന് പ്രത്യേക പൂജകള്‍ ഉണ്ടായിരിക്കില്ല. മകരവിളക്ക് കാലത്തെ പൂജകള്‍ നാളെ പുലര്‍ച്ചെ മൂന്നു മണിക്ക് നിര്‍മാല്യത്തിനു ശേഷം ആരംഭിക്കും. ജനുവരി 14നാണ് മകരവിളക്ക്. ജനുവരി 11നാണ് എരുമേലി പേട്ട തുള്ളല്‍. തിരുവാഭരണ ഘോഷയാത്ര 12-ാം തീയതി പന്തളത്ത് നിന്ന് തുടങ്ങും. ജനുവരി 20ന് രാവിലെ ഏഴുമണിക്ക് നട അടയ്ക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel