മോദിയുടെ മുഖഛായ മാറ്റുന്നു; കൊച്ചിയിലെ പപ്പാഞ്ഞിക്ക് ഇനി പുതിയ മുഖം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖസാദൃശ്യമുണ്ടെന്ന ബിജെപി പ്രവര്‍ത്തകരുടെ ആരോപണത്തെ തുടര്‍ന്ന് ഫോര്‍ട്ട് കൊച്ചിയില്‍ പുതുവര്‍ഷത്തലേന്ന് കത്തിക്കാന്‍ ഒരുക്കിയിരുന്ന പപ്പാഞ്ഞിയുടെ മുഖം മാറ്റി വച്ചു. താടി നീട്ടി, കൊമ്പന്‍ മീശ വച്ചാണ് പപ്പാഞ്ഞിയുടെ രൂപമാറ്റം വരുത്തിയത്. കഴിഞ്ഞ ദിവസം പാപ്പാഞ്ഞിക്കു മുഖം സ്ഥാപിച്ചെങ്കിലും ഇന്നലെ രാവിലെയാണ് പ്രധാനമന്ത്രിയുമായുള്ള സാമ്യം ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ പ്രതിഷേധം ഉയര്‍ത്തി പ്രവര്‍ത്തകര്‍ രംഗത്തെത്തുകയായിരുന്നു. തുടര്‍ന്നാണ് പപ്പാഞ്ഞിയുടെ രൂപമാറ്റം വരുത്തിയത്.

പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍ രംഗത്ത് എത്തിയതോടെ പപ്പാഞ്ഞിയുടെ നിര്‍മ്മാണം നിര്‍ത്തിവയ്ക്കുകയായിരുന്നു. പരാതികളുടെ അടിസ്ഥാനത്തില്‍ നടന്ന ചര്‍ച്ചയില്‍ പപ്പാഞ്ഞിയുടെ മുഖം മാറ്റാം എന്ന് സംഘാടകര്‍ ഉറപ്പ് നല്‍കിയതോടെ നിലവിലെ വിവാദങ്ങള്‍ അവസാനിക്കുകയായിരുന്നു. പപ്പാഞ്ഞിയുടെ മുഖവും നീണ്ട താടിയും പ്രധാനമന്ത്രിയെ ഓര്‍മ്മിക്കുന്നുവെന്നായിരുന്നു പ്രതിഷേധക്കാരുടെ വാദം. കൊച്ചിയില്‍ പുതുവര്‍ഷം പിറക്കുമ്പോള്‍ പഴയ വര്‍ഷത്തോടൊപ്പം പപ്പാഞ്ഞിയും കത്തിത്തീരും. ഇതു കത്തിക്കുന്നതു കാണാന്‍ പതിനായിരങ്ങളാണ് എല്ലാ വര്‍ഷവും കൊച്ചിയിലെത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News