തവള വിഴുങ്ങിയ പാമ്പിനെ ആക്രമിക്കുന്ന പൂച്ച; വൈറലായി വീഡിയോ

പാമ്പ് തവളയെ വിഴുങ്ങുന്നത് പലപ്പോഴും നേരിട്ടും ചിത്രങ്ങളിലൂടെയും വീഡിയോയിലൂടെയും കണ്ടിട്ടുണ്ടാകും. എന്നാല്‍, ഒരു തവള പാമ്പിനെ വിഴുങ്ങുന്നത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സംഭവമാണ്. അത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.


എന്നാല്‍, മറ്റൊരു അതിശയിപ്പിക്കുന്ന കാര്യം തവള പാതി വിഴുങ്ങിയ പാമ്പിനെ ആക്രമിക്കാന്‍ പൂച്ച ശ്രമിക്കുന്നതാണ്. Weird and Terrifying എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കാലുകൊണ്ട് പാമ്പിന്റെ പത്തിയില്‍ ചവിട്ടാന്‍ ശ്രമിക്കുകയാണ് പൂച്ച. എന്നാല്‍, ജീവന് വേണ്ടി തവളയുമായി പൊരുതുന്ന പാമ്പ്, പൂച്ചയോട് പ്രത്യാക്രമണം നടത്താന്‍ ശ്രമിക്കുന്നതും വീഡിയോയെ വ്യത്യസ്തമാക്കുന്നു. സോഷ്യല്‍മീഡിയയില്‍ വൈറലാകുന്ന ഈ വീഡിയോയ്ക്ക് നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News