കാര്‍ പൂര്‍ണമായും കത്തിനശിച്ചു; അപകടത്തില്‍ ഋഷഭ് പന്ത് രക്ഷപ്പെട്ടത് അത്ഭുതകരമായി; വീഡിയോ

വാഹനാപകടത്തില്‍ സാരമായി പരുക്കേറ്റ ക്രിക്കറ്റ് താരം ഋഷഭ് പന്ത് അപകടനില തരണം ചെയ്തു. താരത്തെ ഡെറാഡൂണിലെ ആശുപത്രിയിലേക്ക് മാറ്റിയതായി ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാര്‍ അറിയിച്ചു. വിദഗ്ധ ചികിത്സയ്ക്കായി പന്തിനെ എയര്‍ ആംബുലന്‍സില്‍ ഡല്‍ഹിയിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം.


വെള്ളിയാഴ്ച രാവിലെ ദില്ലിയില്‍ നിന്ന് ഉത്തരാഖണ്ഡിലേക്ക് മടങ്ങുന്നതിനിടെ കാര്‍ ഡിവൈഡറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഹമ്മദ്പൂര്‍ ഝാലിന് സമീപം റൂര്‍ക്കിയിലെ നര്‍സന്‍ അതിര്‍ത്തിയില്‍ വെച്ചാണ് അദ്ദേഹത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഋഷഭ് പന്ത് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

പന്തിന്റെ നെറ്റിയിലും തലയിലും മുതുകത്തും കാലിനും പരുക്കേറ്റു. അപകടത്തില്‍ പന്തിന് ഗുരുതരമായി പരുക്കേറ്റിരുന്നുവെന്ന് ദൃക്‌സാക്ഷി പറഞ്ഞു. പന്തിനെ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയനാക്കിയതായാണ് റിപ്പോര്‍ട്ട്. ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് ഋഷഭ് പന്ത് പറഞ്ഞതായി ഉത്തരാഖണ്ഡ് ഡിജിപി സൂചിപ്പിച്ചു.

അപകടത്തെ തുടര്‍ന്ന് കാര്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു. അപകട സമയത്ത് ഋഷഭ് തന്നെയാണ് കാറോടിച്ചിരുന്നതെന്നാണ് വിവരം. പന്തിന്റെ മെഴ്സിഡസ് കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്. ഋഷഭ് പന്ത് ആയിരുന്നു വാഹനം ഓടിച്ചത്. ഡിവൈഡറില്‍ ഇടിച്ചു തകര്‍ന്ന കാറിന് പിന്നാലെ തീപിടിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here