മോക്ഡ്രില്ലിനിടെ യുവാവ് മരിച്ച സംഭവം; റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മന്ത്രി കെ രാജന്‍

മോക്ഡ്രില്ലിനിടെ യുവാവ് മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് റവന്യൂ മന്ത്രി കെ രാജന്‍. സംഭവവുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണത്തില്‍ യുവാവിന്റെ മരണത്തില്‍ അസ്വാഭാവികതയില്ലെന്നും വീഴ്ച പറ്റിയിട്ടില്ലെന്നാണ് മനസ്സിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

മോക്ഡ്രില്‍ നടന്നുകൊണ്ടിരിക്കെ യുവാവ് കുഴഞ്ഞു വീണുവെന്നാണ് ലഭിച്ച വിവരം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭ്യമായാലേ കൃത്യത ലഭിക്കുകയുള്ളൂവെന്നും രക്ഷാപ്രവര്‍ത്തനം വൈകിയതായി വിവരം ലഭിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News