
യുഡിഎഫ് ഏകോപന സമിതി യോഗത്തില്‍ കല്ലുകടി. കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ നിന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും വിട്ടുനിന്നു. ചെയര്‍മാനും കണ്‍വീനര്‍ക്കും പുറമേ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുത്തത് രണ്ടുപേര്‍ മാത്രമാണ്. ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഉമ്മന്‍ചാണ്ടിയും യോഗത്തില്‍ പങ്കെടുത്തില്ല.
മുന്നണിക്കുള്ളിലെ വാക്പോരും കോണ്‍ഗ്രസിനകത്തെ തമ്മിലടിയും രൂക്ഷമായ ഘട്ടത്തില്‍ നില്‍ക്കവേയായിരുന്നു കൊച്ചിയില്‍ യുഡിഎഫ് നേതൃയോഗം നടന്നത്. എന്നാല്‍, കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍, രമേശ് ചെന്നിത്തല എന്നിവര്‍ യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ കുഞ്ഞാലിക്കുട്ടിക്ക് എതിരായ കെ സുധാകരന്റെ പരാമര്‍ശം ലീഗ് പ്രധാന ചര്‍ച്ചാവിഷയമാക്കിയെന്ന പശ്ചാത്തലത്തില്‍ കൂടിയായിരുന്നു കെപിസിസി അധ്യക്ഷന്റെ വിട്ടുനില്‍ക്കല്‍.
എന്നാല്‍, ആരോഗ്യപ്രശ്നങ്ങള്‍ കാരണമാണ് യോഗത്തില്‍ നിന്ന് കെപിസിസി അധ്യക്ഷന്‍ വിട്ടുനില്‍ക്കുന്നതെന്നാണ് നേതാക്കളുടെ വിശദീകരണം. മുന്നണി യോഗത്തിന്റെ തീയതി തീരുമാനിക്കുന്നതിലടക്കം ഏകോപനമില്ലെന്ന പ്രതിഷേധമായിരുന്നു രമേശ് ചെന്നിത്തലയുടെ അസാന്നിധ്യം. മുന്നണിയില്‍ വേണ്ടത്ര കൂടിയാലോചനകളും അതിനനുസരിച്ച തീരുമാനങ്ങളുമില്ലെന്ന പരാതി ഉന്നയിച്ച് തുടര്‍ച്ചയായ രണ്ടാം തവണയാണ് രമേശ് ചെന്നിത്തല യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്.
എന്നാല്‍, കാരണം പുറത്ത് പറയാതിരിക്കുക എന്നതാണ് മുന്നണി നേതൃത്വവും രമേശ് ചെന്നിത്തലയും നിലവില്‍ സ്വീകരിച്ച നിലപാട്. ബംഗളൂരുവില്‍ ചികിത്സയില്‍ കഴിയുന്നതിനാല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിയും യോഗത്തില്‍ പങ്കെടുത്തില്ല. ചെയര്‍മാനും കണ്‍വീനര്‍ക്കും പുറമേ കോണ്‍ഗ്രസ്സിനെ പ്രതിനിധീകരിച്ച് കെ മുരളീധരനും ബെന്നി ബഹന്നാനും മാത്രമായിരുന്നു യോഗത്തില്‍ ഉണ്ടായിരുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here