ഉസ്‌ബെക്കിസ്ഥാനിലെ കുട്ടികളുടെ മരണം; ഇന്ത്യന്‍ കമ്പനി മരുന്ന് ഉല്‍പ്പാദനം നിര്‍ത്തിവെച്ചു

ഇന്ത്യന്‍ കമ്പനി ഉല്‍പ്പാദിപ്പിച്ച സിറപ്പ് കുടിച്ച സംഭവത്തില്‍ സിറപ്പ് കമ്പനിയുടെ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ചു. സിറപ്പ് നിര്‍മ്മാതാക്കളായ നോയിഡയിലെ മരിയോണ്‍ ബയോടെകിന്റെ മരുന്ന് ഉല്‍പാദന പ്രവര്‍ത്തനങ്ങളാണ് നിര്‍ത്തിവച്ചിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു.

ഇന്ത്യന്‍ കമ്പനി ഉല്‍പ്പാദിപ്പിച്ച സിറപ്പ് കുടിച്ചാണ് 18 കുട്ടികള്‍ മരിച്ചതെന്ന് ഉസ്ബെക്കിസ്ഥാന്‍ ആരോപിച്ചതിനു പിന്നാലെയാണ് കമ്പനി ഉല്‍പ്പാദനം നിര്‍ത്തിവെച്ചിരിക്കുന്നത്. കുട്ടികളുടെ മരണത്തില്‍ കമ്പനി ഖേദം പ്രകടിപ്പിച്ചു. എന്നാല്‍, മരുന്ന് ഇന്ത്യയില്‍ വിറ്റിട്ടില്ലെന്ന് കമ്പനി അറിയിച്ചു. മരുന്നിന്റെ കയറ്റുമതി മാത്രമാണുള്ളത് എന്നും അവര്‍ വ്യക്തമാക്കി. കേന്ദ്ര ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ അന്വേഷണം ആരംഭിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കമ്പനിയുടെ നോയിഡ ഓഫീസില്‍ അധികൃതര്‍ പരിശോധന നടത്തി.

മാരിയോണ്‍ ബയോടെക്കിന്റെ ഡോക്-1 മാക്സ് സിറപ്പ് കഴിച്ച 21 കുട്ടികളില്‍ 18 പേര്‍ മരിച്ചതായി ഉസ്ബെക്കിസ്ഥാന്‍ ആരോഗ്യമന്ത്രാലയം കഴിഞ്ഞ ബുധനാഴ്ച്ചയാണ് പുറത്തുവിട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News