തിരുവനന്തപുരം നഗരസഭാകവാടത്തിലെ അക്രമസമരം പ്രതിപക്ഷം അവസാനിപ്പിക്കുന്നു

തിരുവനന്തപുരം നഗരസഭാ കവാടത്തിലെ അക്രമസമരം അവസാനിപ്പിക്കാന്‍ ധാരണയായി. മന്ത്രിമാരായ എം.ബി രാജേഷ്, ബി.ശിവന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന മന്ത്രിതല ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനമെടുത്തത്.

പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡി.ആര്‍ അനിലിനെതിരെയും വിവാദം ഉയര്‍ന്ന സാഹചര്യം നിലനില്‍ക്കെ അനില്‍ കമ്മിറ്റിയില്‍ നിന്നും മാറിനില്‍ക്കാന്‍ തീരുമാനിച്ചു. മേയറുടെ രാജി ആവശ്യപ്പെട്ട പ്രതിപക്ഷപാര്‍ട്ടികളോട് കേസ് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്നതിനാല്‍ സര്‍ക്കാര്‍ സാവകാശം ചോദിച്ചു. ഈ ധാരണകള്‍ അംഗീകരിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷപാര്‍ട്ടികള്‍ സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ബി.ജെ.പി പ്രഖ്യാപിച്ച ഹര്‍ത്താല്‍ പിന്‍വലിക്കുന്നത് സംസ്ഥാന കമ്മിറ്റിയുമായി ആലോചിച്ച ശേഷം മാത്രമേ ഉണ്ടാകുകയുള്ളുവെന്ന് ബി.ജെ.പി അധ്യക്ഷന്‍ വി.വി രാജേഷ് പറഞ്ഞു.

മന്ത്രിതല ചര്‍ച്ചയിലെ തീരുമാനങ്ങള്‍ അംഗീകരിക്കുകയാണെന്ന് ഇരു പാര്‍ട്ടികളും വ്യക്തമാക്കി. എന്നാല്‍ നഗരസഭയ്ക്ക് മുന്നിലെ സമരം മാത്രമേ അവസാനിപ്പിക്കുന്നുള്ളുവെന്നും മറ്റ് സമരരീതികള്‍ പാര്‍ട്ടി ആലോചിക്കുമെന്നും ഡി.സി.സി പ്രസിഡന്റ് പാലോട് രവി പറഞ്ഞു. വ്യാജകത്ത് വിവാദത്തില്‍ പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ചു നടന്ന അക്രമസമരം 56 ദിവസങ്ങള്‍ പിന്നിട്ട ശേഷമാണ് അവസാനിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News