വെറും 14 ദിവസം കൊണ്ട് ടിക്കറ്റ് വില്‍പ്പനയില്‍ 1 ബില്യന്‍ ഡോളര്‍ കടന്ന് ‘അവതാര്‍ ദി വേ ഓഫ് വാട്ടര്‍’

ജെയിംസ് കാമറൂണ്‍ ചിത്രം അവകാര്‍ ദി വേ ഓഫ് വാട്ടര്‍, വെറും 14 ദിവസത്തിനുള്ളില്‍ ആഗോള ടിക്കറ്റ് വില്‍പ്പനയില്‍ 1 ബില്ല്യണ്‍ ഡോളര്‍ പിന്നിട്ടു. ഇതോടെ ഈ വര്‍ഷം ഏറ്റവും വേഗത്തില്‍ ബോക്സ് ഓഫീസ് കലക്ഷന്‍ കടന്ന ഏക സിനിമയാകാന്‍ അനതാറിന് കഴിഞ്ഞു. 2022ല്‍ പുറത്തിറങ്ങിയ കേവലം മൂന്ന് സിനിമകള്‍ക്ക് മാത്രമാണ് ബില്ല്യന്‍ ഡോളര്‍ നേട്ടം കൈവരിക്കാനായത്. ദ വേ ഓഫ് വാട്ടര്‍ കൂടാതെ ടോം ക്രൂസ് അഭിനയിച്ച ടോപ്പ് ഗണ്‍ മാവറിക്ക്(ബെഞ്ച് മാര്‍ക്ക് ക്ലിയര്‍ ചെയ്യാന്‍ 31 ദിവസമെടുത്തു), ക്രിസ് പ്രാറ്റിന്റെ ജുറാസിക് വേള്‍ഡ്: ഡൊമിനിയന്‍ ( ക്ലബില്‍ കയറാന്‍ 4 മാസത്തിലകം സമയമെടുത്തു) എന്നിവയാണ് മറ്റ് രണ്ടെണ്ണം.

2019-ല്‍ പുറത്തിറങ്ങിയ ഒന്‍പത് സിനിമകള്‍ക്ക് ലോകമെണ്പാടും 1 ബില്ല്യണ്‍ കവിയാന്‍ പറ്റി. 12 ദിവസമെടുത്ത 2021-ലെ സ്പൈഡര്‍മാന്‍ നോ വേ ഹോം എന്ന ചിത്രത്തിന് ശേഷം ഏറ്റവും വേഗത്തില്‍ ബില്ല്യണ്‍ ഡോളര്‍ ക്ലബ്ബില്‍ ഇടം പിടിക്കാന്‍ ദ വേ ഓഫ് വാട്ടറിന് കഴിഞ്ഞു. റിലീസായ ആദ്യ രണ്ടാഴ്ചയ്ക്കുള്ളില്‍ 100 കോടി ഡോളര്‍ നേടിയത് ആറ് സിനിമകള്‍ മാത്രമാണ്.

ഡിസ്നിയുടെ കണ്ക്കുകള് പ്രകാരം ഈ വാരാന്ത്യത്തില് ഏകദേശം എല്ലാ അന്താരാഷ്ട്ര വിപണികളിലെയും തിയേറ്ററുകളില് ദി വേ ഓഫ് വാട്ടര് എത്തി. 300.5 മില്യണ് ഡോളര് അധികമായി സമാഹരിച്ചതോടെ ആഗോള ഓപ്പണിംഗ് ്മൊത്തത്തില് 434.5 മില്യണ് റെക്കോര്ഡിലാണ് അവതാര് എത്തിയിരിക്കുന്നമൂന്ന് മണിക്കൂറും 12 മിനിറ്റും ദൈര്ഘ്യമേറിയ ഈ സിനിമ ലൈവ്-ആക്ഷന് ഫൂട്ടേജിന്റെയും, വിദഗ്ധ ആനിമേഷന്റെയും സങ്കരമായ വിഷ്വല് ട്രീറ്റാണ് കാഴ്ചക്കാര്ക്ക് ഒരുക്കിയിരിക്കുന്നത്. എന്നാല് കൂടുതല് പോസിറ്റീവ് പ്രതികരണങ്ങള് വന്നതോടുകൂടി ഭൂരിഭാഗം ബോക്സ് ഓഫീസ് വിശകലന വിദഗ്ധരും ‘The Way of water’ിന്റെ ദൈര്ഘ്യം ഒരു പ്രശ്നമായി കാണുന്നില്ല.

സിനിമാസ്‌കോര്‍ എക്സിറ്റ് പോളുകള്‍ പ്രകാരം ടിക്കറ്റ് വാങ്ങിയവര് ചിത്രത്തിന് എ ഗ്രേഡാണ് നല്കിയിട്ടുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News