ഇങ്ങനെ ചെയ്യല്ലേ, ഒരു കലാകാരനും സഹിക്കാനാകില്ല; സംഗീത ഉപകരണങ്ങള്‍ വലിച്ചെറിഞ്ഞ് ഇന്‍ഡിഗോ ജീവനക്കാര്‍; Video

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് പ്രമുഖ വിമാന കമ്പനിയായ ഇന്‍ഡിഗോയുടെ ജീവനക്കാരുടെ ഒരു വീഡിയോയാണ്. ഇന്‍ഡിഗോയുടെ ജീവനക്കാരന്‍ സംഗീത ഉപകരണങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വന്‍ വിവാദമായിരിക്കുകയാണ് സംഭവം.

സൂഫി ഗായകന്‍ ബിസ്മില്‍ ആണ് ഇതിന്റെ വീഡിയോ പങ്കുവെച്ചത്. ഒരു കലാകാരനെ സംബന്ധിച്ച് സംഗീത ഉപകരണം ഏറെ വിലപ്പെട്ടതാണ്. ചവറ് എന്ന നിലയില്‍ സംഗീത ഉപകരണങ്ങള്‍ വലിച്ചെറിയുന്നത് കാണുന്നത് ഒരു കലാകാരനും സഹിക്കാന്‍ കഴിയില്ലെന്നും സൂഫി ഗായകന്റെ കുറിപ്പില്‍ പറയുന്നു.

ലഗേജ് ക്യാരിയറിലേക്ക് സംഗീത ഉപകരണങ്ങള്‍ വലിച്ചെറിയുന്ന ജീവനക്കാരന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിതോടെ ഇന്‍ഡിഗോ അന്വേഷണം പ്രഖ്യാപിച്ചു. കാര്‍ഗോയിലേക്ക് സംഗീത ഉപകരണങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഈ രീതിയില്‍ സംഗീത ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഹൃദയഭേദകമെന്നാണ് സൂഫി ഗായകന്റെ പ്രതികരണം.

View this post on Instagram

A post shared by Bismil (@bismil.live)

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News