
ഇന്ത്യയില്‍ നിന്ന് വിസ ആവശ്യമില്ലാതെ യാത്രചെയ്യാന്‍ കഴിയുന്ന നിരവധി രാജ്യങ്ങള്‍ ഉണ്ട്. അതില്‍ ഒരു രാജ്യമായിരുന്നു സെര്‍ബിയ. അതിനിടയില്‍ വിദേശനയത്തില്‍ നിര്‍ണ്ണായക തീരുമാനം കൈക്കൊണ്ട് സെര്‍ബിയ മുന്നോട്ട് വന്നിരിക്കുകയാണ്.
ഏറെ കാലത്തിനു ശേഷം ഇന്ത്യാക്കര്‍ക്ക് വിസ രഹിത പ്രവേശന സൗകര്യം നല്‍കുന്നത് നിരോധിക്കാന്‍ സെര്‍ബിയ തീരുമാനിച്ചു. ജനുവരി 1 മുതല്‍ ഈ നിരോധനം നിലവില്‍ വരും.
ഇതുവരെ നയതന്ത്ര, ഔദ്യോഗിക ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് വിസയില്ലാതെ 30 ദിവസം സന്ദര്‍ശിക്കാനുള്ള അനുമതിയുണ്ടായിരുന്നു. പുതിയ നിയമം അനുസരിച്ച് അടുത്ത വര്‍ഷം മുതല്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് വിസയില്ലാതെ സെര്‍ബിയയിലേക്ക് യാത്ര ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കില്ല.
യൂറോപ്യന്‍ രാജ്യങ്ങളുടെ പൊതു വിസ നയത്തിലെ നിയന്ത്രണങ്ങള്‍ അനുസരിച്ചാണ് ഇന്ത്യന്‍ പൗരന്മാരുടെ വിസാരഹിത പ്രവേശനം വിലക്കാന്‍ സെര്‍ബിയ തീരുമാനിച്ചത്. ഇതിന് പുറമെ, അനധികൃത കുടിയേറ്റക്കാരെ നിയന്ത്രിക്കുക എന്നതും ഈ തീരുമാനത്തിന് പിന്നിലെ പ്രധാന ഘടകമാണ്. സെര്‍ബിയന്‍ തലസ്ഥാനമായ ബെല്‍ഗ്രേഡിലെ ഇന്ത്യന്‍ എംബസി ഇത് സംബന്ധിച്ച നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
അടുത്തിടെ യുഎഇയും വിസാ സംവിധാനത്തില്‍ പരിഷ്‌ക്കാരങ്ങള്‍ കൊണ്ടുവന്നിരുന്നു. കൂടുതല്‍ ലളിതമായ വിസ, പാസ്‌പോര്‍ട്ട് സേവനങ്ങളാണ് യുഎഇ സര്‍ക്കാര്‍ പുതിയ പരിഷ്‌ക്കാരങ്ങളിലൂടെ മുന്നോട്ടുവെക്കുന്നതെന്നാണ് അധികാരികളുടെ അവകാശവാദം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here