ഋഷഭ് പന്തിന്റെ പരുക്കുകളുടെ വിവരം പുറത്തുവിട്ട് ബി.സി.സി.ഐ

ഉത്തരാഖണ്ഡില്‍ അപകടത്തില്‍പെട്ട ഋഷഭ് പന്തിന്റെ പരുക്കുകളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് ബി.സി.സി.ഐ. ഔദ്യോഗിക വാര്‍ത്താകുറിപ്പിലൂടെയാണ് ബി.സി.സി.ഐ വിവരങ്ങള്‍ പുറത്തുവിട്ടത്.

ഋഷഭ് പന്തിന് നെറ്റിയില്‍ രണ്ട് മുറിവുകളുണ്ട്. കാല്‍മുട്ടിലെ ലിഗ്മെന്റിന് പരിക്കും, വലത് കൈത്തണ്ട, കണങ്കാല്‍, കാല്‍വിരല്‍ തുടങ്ങിയവയില്‍ പൊട്ടലുമുണ്ട്. ഋഷഭ് അപകടനില തരണംചെയ്തെന്നും മറ്റൊരു ആശുപത്രിയിലേക്ക് കൂടുതല്‍ പരിശോധനകള്‍ക്കായി മാറ്റുകയാണെന്നും പത്രക്കുറിപ്പില്‍ പറയുന്നു. ബി.സി.സി.ഐ ഋഷഭിന്റെ കുടുംബവുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഇന്ത്യന്‍ മെഡിക്കല്‍ ടീം ഡോക്ടര്‍മാരുമായി സംസാരിച്ചെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

വെള്ളിയാഴ്ച രാവിലെ ദില്ലിയില്‍ നിന്ന് ഉത്തരാഖണ്ഡിലേക്ക് മടങ്ങുന്നതിനിടെ കാര്‍ ഡിവൈഡറില്‍ ഇടിച്ചാണ് ഋഷഭ് പന്ത് അപകടത്തില്‍പ്പെട്ടത്. ഹമ്മദ്പൂര്‍ ഝാലിന് സമീപം റൂര്‍ക്കിയിലെ നര്‍സന്‍ അതിര്‍ത്തിയില്‍ വെച്ചാണ് അദ്ദേഹത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തെ തുടര്‍ന്ന് കാര്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു. അപകട സമയത്ത് ഋഷഭ് തന്നെയാണ് കാറോടിച്ചിരുന്നതെന്നാണ് വിവരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News