എതിരേറ്റത് ‘ജയ് ശ്രീറാം’ വിളികള്‍; ഇരിപ്പിടം കാണികള്‍ക്കിടയിലേക്ക് മാറ്റി മമതാ ബാനര്‍ജി

സദസ്സില്‍നിന്ന് ജയ് ശ്രീറാം വിളികള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് കാണികള്‍ക്കിടയിലേക്ക് ഇരിപ്പിടം മാറ്റി മമതാ ബാനര്‍ജി. ഹൗറ റെയില്‍വേ സ്റ്റേഷനില്‍ പുതിയ വന്ദേ ഭാരത് തീവണ്ടിയുടെ ഉദ്ഘാടനച്ചടങ്ങിനിടെയായിരുന്നു സംഭവം.

മമതാ ബാനര്‍ജി വേദിയിലേക് വരാനിരിക്കെ സദസ്സിലുണ്ടായിരുന്ന ബി.ജെ.പി പ്രവര്‍ത്തകരാണ് ജയ് ശ്രീറാം വിളിച്ചുതുടങ്ങിയത്. മനപ്പൂര്‍വ്വം പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമമായിരുന്നു അവരുടേത്. ഇതില്‍ പ്രതിഷേധിച്ച് മമതാ വേദിയിലേക്ക് കടന്നുവരാതെ കാണികളിലൊരാളായി ഇരിക്കുകയായിരുന്നു. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും മറ്റ് അധികൃതരും മമതയോട് വേദിയിലേക്ക് കടന്നുവരാന്‍ ആവശ്യപ്പെട്ടപ്പോഴും അവര്‍ കൂട്ടാക്കിയില്ല.

ഹൗറയില്‍ നിന്ന് ന്യൂ ജല്‍പായ്ഗുരി വരെ പോകുന്ന പുതിയ വന്ദേ ഭാരത് തീവണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഫ്‌ലാഗ് ഓഫ് ചെയ്തത്. മാതാവിന്റെ മരണത്തിനിടയിലും ചടങ്ങില്‍ പങ്കെടുത്ത മോദിക്ക് മമതാ അനുശോചനവും നന്ദിയും അറിയിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News