മാധ്യമരംഗം ബിജെപിക്ക് കീഴ്പ്പെടുന്നു -ജോണ്‍ ബ്രിട്ടാസ് എം പി

സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം തളര്‍ന്നാല്‍ ജനാധിപത്യം തളരും. ഇന്ത്യന്‍ മാധ്യമങ്ങള്‍ കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് കീഴ്പ്പെടുന്ന ഇന്ന യഥാര്‍ത്ഥ്യം ആശങ്കകള്‍ ഉണ്ടാക്കുന്നതാണെന്നും രാജ്യസഭാംഗം ഡോ. ജോണ്‍ ബ്രിട്ടീസ് എം.പി പറഞ്ഞു. മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള നവോത്ഥാന സദസ്സില്‍ സംസാരിക്കുകയായിരുന്നു ബ്രിട്ടാസ്.

രാജ്യത്ത് ന്യൂനപക്ഷങ്ങളെ തിരസ്‌ക്കരിക്കുന്ന നിലപാടാണ് ബിജെപി സ്വീകരിക്കുന്നത്. 20 കോടി വരുന്ന മുസ്ലീം ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നും ഒരു കേന്ദ്രമന്ത്രിപോലും ഇല്ലെന്നും ബിജെപി സമഗ്രാധിപത്യം നേടിയ ഗുജറാത്തില്‍ ഒരു എംഎല്‍എ മാത്രമാണ് മുസ്ലീം ന്യൂനപക്ഷത്തില്‍ നിന്ന് ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബാബറി മസ്ജിദിന്റെ തകര്‍ച്ചയില്‍ കേരളത്തിലെ മാധ്യമങ്ങള്‍ തര്‍ക്കമന്ദിരം തകര്‍ത്തു എന്ന രീതിയിലാണ് വാര്‍ത്ത നല്‍കിയത്. അതിന്റെ ബാക്കിപത്രമായി ഇന്ന് രാജ്യത്ത് സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം ഇല്ലാതായി. ഒരു രാജ്യം അര്‍ത്ഥവത്തായ ജനാധിപത്യ രീതിയിലാണെന്ന് തീരുമാനിക്കുന്നത് ആ രാജ്യത്തിലെ മാധ്യമ സ്വാതന്ത്രം എത്രത്തോളം ഉണ്ടെന്ന് വിലയിരുത്തിക്കൊണ്ടാണ്.

ആര്‍എസ്എസ് നേതൃത്വം മുസ്ലീം മതപുരോഹിതന്‍മാരുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ അതുകൊണ്ടൊന്നും യാതൊരു മാറ്റവും ആര്‍എസ്എസിന്റെ നിലപാടില്‍ ഉണ്ടാകില്ല. മുസ്‌ളീം ന്യൂനപക്ഷങ്ങളെ ഉള്‍ക്കൊള്ളാന്‍ ആര്‍.എസ്.എസിന് കഴിയില്ല.

കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ രാജ്യത്തിന്റെ യഥാര്‍ത്ഥ അവസ്ഥ മറച്ചുപിടിക്കുകയാണ്. ബിജെപിക്കെതിരെ വാര്‍ത്തകള്‍ നല്‍കാന്‍ ഭയപ്പെടുന്നു. ‘ഇന്ത്യയില്‍ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനം അസ്തമിച്ചു’ എന്ന മുന്‍ ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ വാക്കുകള്‍ ഓര്‍ക്കണമെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News