ദേശീയ യുവജനോത്സവത്തില്‍ റദ്ദാക്കിയ മത്സരങ്ങള്‍ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രിക്ക് മന്ത്രി മുഹമ്മദ് റിയാസിന്റെ കത്ത്

ദേശീയ യുവജനോത്സവത്തില്‍ നിന്നും ഒഴിവാക്കിയ മത്സര ഇനങ്ങള്‍ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട്് മന്ത്രി പി എ മുഹമ്മദ് റിയാസ് കേന്ദ്ര യുവജനകാര്യ വകുപ്പ് മന്ത്രി അനുരാഗ് സിംഗ് താക്കൂറിന് കത്ത് അയച്ചു.

ഭരതനാട്യം, കുച്ചുപ്പുടി, കഥക്, മണിപ്പൂരി, ഒഡീസി, വായ്പ്പാട്ട് ഹിന്ദുസ്ഥാനി, കര്‍ണാടിക് മ്യൂസിക്, വീണ, ഫ്ലൂട്ട്, ഗിത്താര്‍, സിത്താര്‍, തബല, മൃദംഗം, ഹാര്‍മോണിയം, നാടോടിപ്പാട്ട്, നാടോടി നൃത്തം, നാടകം, പ്രസംഗം എന്നിങ്ങനെ 18 ഇനങ്ങളിലാണ് മുന്‍കാലങ്ങളില്‍ ദേശീയ യുവജനോത്സവം സംഘടിപ്പിച്ചിരുന്നത്. ഇതാണ് ഇപ്പോള്‍ വെട്ടിക്കുറച്ച് രണ്ട് മത്സര ഇനങ്ങളാക്കി ചുരുക്കിയത്. ഫോക്ക് സോംഗ് ഗ്രൂപ്പ്, ഫോക്ക് ഡാന്‍സ് ഗ്രൂപ്പ് എന്നീ രണ്ട് മത്സര ഇനങ്ങള്‍ മാത്രമേ ഇക്കുറി ഉണ്ടാകുകയുള്ളു എന്നാണ് കേന്ദ്രം അറിയിച്ചത്.

യുവജനക്ഷേമബോര്‍ഡിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് തലം മുതല്‍ സംസ്ഥാന തലം വരെയുള്ള കേരളോത്സവങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കി മത്സര വിജയികളെ ദേശീയതലത്തിലേക്ക് പങ്കെടുപ്പിക്കാന്‍ ഒരുങ്ങവെയാണ് കേന്ദ്ര സര്‍ക്കാര്‍ ദേശീയ യുവജനോത്സവത്തിന്റെ മത്സര ഇനങ്ങള്‍ വെട്ടിക്കുറച്ചത്.

വളരെ സജീവമായി കേരളോത്സവങ്ങള്‍ സംഘടിപ്പിക്കുകയും വിജയികളെ ദേശീയതലത്തില്‍ പങ്കെടുപ്പിക്കുകയും ചെയ്യുന്ന കേരളത്തെ സംബന്ധിച്ച് ഇനങ്ങള്‍ വെട്ടിക്കുറച്ചത് മത്സരാര്‍ത്ഥികളെ നിരാശരാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് കത്തില്‍ ചൂണ്ടിക്കാട്ടി. നിലവിലുണ്ടായിരുന്ന എല്ലാ ഇനങ്ങളും പുനസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News