തൃശ്ശൂരില്‍ നിരോധിത പുകയില ശേഖരം പിടികൂടി

തൃശ്ശൂര്‍ അന്തിക്കാടില്‍ പിക് അപ് വാന്‍ ഡ്രൈവറില്‍ നിന്ന് ആയിരത്തി മുന്നൂറോളം ഹാന്‍സ് പായ്ക്കറ്റുകള്‍ പിടച്ചെടുത്തു. മണലൂര്‍ സ്വദേശി കരിയാത്തു വളപ്പില്‍ രതീഷിനെ (40) യാണ് അറസ്റ്റ് ചെയ്തത്.

പ്രതി കുന്നത്തങ്ങാടി മണലൂര്‍ മേഖലയിലെ പ്രധാന ഹാന്‍സ് വില്‍പ്പനക്കാരനാണെന്നും പച്ചക്കറി വണ്ടിയോടിക്കുന്ന ഇയാള്‍ പൊള്ളാച്ചിയില്‍ പോയി വരുമ്പോള്‍ പച്ചക്കറിക്കൊപ്പം ഓരോ ചാക്ക് ഹാന്‍സുമായി മടങ്ങാറാണ് പതിവെന്നും പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here