ഇബ്രാഹിം സുലൈമാന്‍ സേട്ട് പുരസ്‌കാരം ജോണ്‍ ബ്രിട്ടാസ് എം പി ക്ക് കൈമാറി

ഐ എന്‍ എല്‍ പ്രവാസി ഘടകം ഐ എം സി, യു എ ഇ ഏര്‍പ്പെടുത്തിയ ഇബ്രാഹിം സുലൈമാന്‍ സേട്ട് പുരസ്‌കാരം ജോണ്‍ ബ്രിട്ടാസ് എം പി ക്ക് കൈമാറി. കോഴിക്കോട് നടന്ന ഐഎന്‍എല്‍ സംസ്ഥാന സമ്മേളനസമാപന ചടങ്ങില്‍ വച്ച് മന്ത്രി അഹമ്മദ് ദേവര്‍കോവിലാണ് പുരസ്‌ക്കാരം കൈമാറിയത്.

ചടങ്ങില്‍ ഐഎന്‍എല്‍ അഖിലേന്ത്യാ അധ്യക്ഷന്‍ മുഹമ്മദ് സുലൈമാന്‍ സാഹിബ്, കാസിം ഇരിക്കൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് വ്യക്തമായ ദിശാബോധം പകരുന്നതില്‍ സുലൈമാന്‍ സേട്ടിന്റെ പങ്ക് നിര്‍ണ്ണായകമാണെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News