ബിജെപിയിലും കേന്ദ്രമന്ത്രിസഭയിലും മാറ്റങ്ങൾക്ക് സാധ്യത

പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനുമുമ്പ് ബിജെപിയിലും കേന്ദ്ര മന്ത്രിസഭയിലും മാറ്റങ്ങൾക്ക് സാധ്യതയെന്ന് റിപ്പോർട്ടുകൾ.9 സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പുകളും , 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പും നേരിടാനുളള മുന്നൊരുക്കങ്ങുടെ ഭാഗമാണ് നടപടി. തെരരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകളെ കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്തും .

അടുത്ത രണ്ട് വർഷങ്ങൾ രാജ്യത്തിന് തെരഞ്ഞെടുപ്പ് വർഷങ്ങളാണ്. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഢ്‌, കർണാടക, തെലങ്കാന, ത്രിപുര, മേഘാലയ, നാഗാലാൻഡ്, മിസോറം എന്നീ സംസ്ഥാനങ്ങളിൽ അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കും. മണ്ഡലപുനർനിർണയം പൂർത്തീകരിച്ച ജമ്മുകശ്മീരിലെ തെരഞ്ഞെടുപ്പിനും 2023 ൽ സാധ്യതയുണ്ട് . 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പ് ജമ്മുകശ്മീരിൽ തിരഞ്ഞെടുപ്പ് നടത്താനാണ് നീക്കങ്ങൾ നടക്കുന്നത് .

മന്ത്രിസഭയിൽ മന്ത്രിമാരുടെ പ്രവർത്തനനിലവാരം, പ്രദേശത്തിന്റെയും സമുദായത്തിന്റെയും പ്രാതിനിധ്യം, പാർട്ടി പ്രവർത്തനം തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയായിരിക്കും പുന:സംഘടന. മന്ത്രിസഭയിലെ ചില നേതാക്കളെ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ സംഘടനാ പ്രവർത്തനത്തിന് നിയമിച്ചേക്കും. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളയും സമുദായങ്ങളെയും ഉൾക്കൊള്ളാനായി പാർലമെന്റംഗങ്ങളായ ചില നേതാക്കളെയും പാർട്ടി പ്രവർത്തന രംഗത്തുനിന്ന് മന്ത്രിസഭയിലേക്ക് കൊണ്ടുവരാനും സാധ്യതയുണ്ട്.

ബിജെപി ദേശീയ അധ്യക്ഷസ്ഥാനത്ത് ജെപി നഡ്ഡയുടെ കാലാവധി അടുത്തമാസം 20 ന് അവസാനിക്കും. അദ്ദേഹം തുടരണോ വേണ്ടയോ എന്ന കാര്യത്തിൽ പാർലമെന്ററി ബോർഡ് തീരുമാനമെടുക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here