ന്യൂഇയർ ആഘോഷം: മദ്യപിച്ച് വണ്ടിയോടിച്ചാൽ പിടി വീഴും

ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി തലസ്ഥാന നഗരത്തിൽ ശക്തമായ സുരക്ഷാ സംവിധാനങ്ങളൊരുക്കാൻ തീരുമാനം. ആഘോഷ പരിപാടികൾ നടക്കുന്ന സ്ഥലങ്ങളിൽ പൊലിസ് സേനയെ വിന്യസിച്ച് ത്രിതല സുരക്ഷാ സംവിധാനമാണ് തിരുവനന്തപുരത്ത് ഒരുക്കുന്നത്. മുൻ വർഷത്തിൽ പ്രശ്നമുണ്ടായിട്ടുള്ള സ്ഥലങ്ങളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കുകയും ചെയ്യും.

സുരക്ഷാ പരിശോധനയുടെ ഭാഗമായി 80 പരിശോധന പോയിന്റുകൾ നഗരത്തിൽ തയ്യാറാക്കും. മദ്യപിച്ചും മറ്റു ലഹരികൾ ഉപയോഗിച്ചും വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News