പകൽ സ്ലീപ്പർ ടിക്കറ്റ് ഇനിമുതൽ ഇല്ല

റിസർവ്വ് ചെയ്തവരുടെ സീറ്റ് പകൽ സ്ലീപ്പർ ടിക്കറ്റെടുത്തവർ ഉപയോഗിക്കുന്നുവെന്ന പരാതിയെ തുടർന്ന് പകൽ സ്ലീപ്പർ ടിക്കറ്റ് സംവിധാനം നിർത്തി.തിരുവനന്തപുരം ഡിവിഷനിലെ ട്രെയിനുകളിൽ ഇനി മുതൽ യാത്രക്കാർക്ക് പകൽ സ്ലീപ്പർ ടിക്കറ്റ് ലഭ്യമാകില്ല. തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ട്രെയിനുകളിലാണ് സംവിധാനം നിർത്തിയത്. തിരുവനന്തപുരത്തേക്കുള്ള തീവണ്ടികളിൽ പകൽ സ്ലീപ്പർ ടിക്കറ്റ് സംവിധാനം തുടരും. കോവിഡ് ലോക്ക്ഡൗണിനുശേഷം പാലക്കാട് ഡിവിഷനിൽ നിന്നുള്ള തീവണ്ടികളിൽ പകൽ സ്ലീപ്പർ ടിക്കറ്റ് ഏർപ്പെടുത്തിയിട്ടില്ല..

എന്നാൽ തിരുവനന്തപുരത്ത് നിന്നുള്ള പകൽ തീവണ്ടികളിൽ ഡി-റിസർവ്ഡ് സംവരണ കോച്ചുകളിൽ സ്ലീപ്പർ ടിക്കറ്റെടുത്ത് യാത്ര ചെയ്യാൻ സാധിക്കും.

ഡി-റിസർവ്ഡ് സംവരണ കോച്ചുകളുള്ള ട്രെയിനുകൾ

തിരുവനന്തപുരം-മുംബൈ നേത്രാവതി (16346), ആലപ്പുഴ-ചെന്നൈ സൂപ്പർഫാസ്റ്റ് (22640), തിരുവനന്തപുരം-മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസ് (16347/16348), ചെന്നൈ-മംഗളൂരു-ചെന്നൈ മെയിൽ (12601/12602), തിരുവനന്തപുരം-മംഗളൂരു-തിരു. മലബാർ (16629/16630), മംഗളൂരു-ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് (22638/ 22637), ചെന്നൈ-കൊല്ലം അനന്തപുരി (16723/16724), കണ്ണൂർ-യശ്വന്ത്പുർ (16528), ചെന്നൈ-ആലപ്പുഴ സൂപ്പർഫാസ്റ്റ് (22639), മംഗളൂരു-ചെന്നൈ എഗ്മോർ (16160/16159), തിരുവനന്തപുരം-സെക്കന്തരാബാദ് ശബരി (17229), കന്യാകുമാരി-പുണെ (16382), തിരുവനന്തപുരം-ചെന്നൈ (12624), കന്യാകുമാരി-ബെംഗളൂരു എക്സ്പ്രസ് (16525).

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here