
സൗദി അറേബ്യന്‍ ക്ലബായ അല്‍ നസറില്‍ പന്ത് തട്ടാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 2025 വരെ റൊണാള്‍ഡോ സൗദിയില്‍ തുടരും. 1,770 കോടി രൂപയാണ് പ്രതിവര്‍ഷം താരത്തിന് പ്രതിഫലം. പിയേഴ്സ് മോര്‍ഗനുമായുള്ള അഭിമുഖത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും പരിശീലകനും എതിരെ ക്രിസ്റ്റിയാനോ തുറന്നടിച്ചതോടെയാണ് യുനൈറ്റഡും ക്രിസ്റ്റിയാനോയും തമ്മില്‍ വേര്‍പിരിഞ്ഞത്.
ചരിത്രം എഴുതപ്പെടുകയാണ്. ഇത് വിജയങ്ങളിലേക്ക് എത്താന്‍ ഞങ്ങളുടെ ക്ലബിനെ മാത്രമല്ല, ലീഗിനേയും രാജ്യത്തേയും ഞങ്ങളുടെ തലമുറകളേയും ഈ ട്രാന്‍സ്ഫര്‍ സ്വാധീനിക്കും, ക്രിസ്റ്റ്യാനോയുടെ ട്രാന്‍സ്ഫര്‍ വാര്‍ത്ത സ്ഥിരീകരിച്ച് അല്‍ നസര്‍ ഔദ്യോഗിക കുറിപ്പ് ഇറക്കി.
ക്രിസ്റ്റ്യാനോ അല്‍ നസറിലെത്തുന്നത് 1770 കോടി രൂപ പ്രതിഫലത്തിലാണ്. ഒരു ഫുട്ബോള്‍ താരത്തിന് ലഭിച്ച ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണിത്. മറ്റൊരു സൗദി ടീമായ അല്‍ ഹിലാല്‍ ക്രിസ്റ്റിയാനോയ്ക്ക് 3000 കോടി രൂപ പ്രതിഫലം ഓഫര്‍ ചെയ്തതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here