വാകേരിയില്‍ അവശനിലയില്‍ കണ്ടെത്തിയ കടുവ ചത്തു

വയനാട് വാകേരിയില്‍ അവശനിലയില്‍ കണ്ടെത്തിയ കടുവ ചത്തനിലയില്‍. കഴിഞ്ഞ ദിവസങ്ങളിലാണ് കടുവയെ ജനവാസകേന്ദ്രത്തില്‍ കണ്ടത്. കടുവയുടെ ജഡം ബത്തേരിയിലെ പരിശോധനാ കേന്ദ്രത്തിലേക്ക് മാറ്റി.

കഴിഞ്ഞ രാത്രി കാടുമൂടി കിടക്കുന്ന സ്വകാര്യ എസ്റ്റേറ്റിലേക്ക് കടുവ കയറിയതായി കണ്ടെത്തിയിരുന്നു. കടുവയുടെ കാലിന് ഗുരുതര പരുക്കേറ്റിരുന്നു. ഇതേത്തുടര്‍ന്ന് കടുവ അവശനിലയിലായിരുന്നു. കടുവകളുമായുള്ള ഏറ്റുമുട്ടലില്‍ സംഭവിച്ചതാവാം ഇതെന്നാണ് വിവരം.

വയനാട്ടില്‍ കടുവ ഭീതിയിലായ വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ജനവാസ കേന്ദ്രത്തില്‍ വീണ്ടും കടുവ ഇറങ്ങിയാല്‍ മയക്കുവെടിവെച്ച് വീഴ്ത്താനായിരുന്നു അധികൃതരുടെ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News