പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി അഞ്ചു മാസത്തിനകം

പട്ടികജാതി വകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി പൂര്‍ണതയിലേക്ക്. കെട്ടിടങ്ങളുടെ സിവില്‍ വര്‍ക്കുകള്‍ പൂര്‍ത്തിയായി. അനുബന്ധ ചികിത്സാ ഉപകരണങ്ങള്‍ കൂടി സജ്ജമാകുന്നതോടെ ഇവിടെ കിടത്തി ചികിത്സയും ആരംഭിക്കാനാവും. എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക സമ്മാനമായി മെഡിക്കല്‍ കോളേജ് ആശുപത്രി നാടിന് സമര്‍പ്പിക്കുമെന്ന് പട്ടികജാതി പട്ടികവര്‍ഗ വികസന മന്ത്രി കെ രാധാകൃഷ്ണന്‍ അറിയിച്ചു.

ആശുപത്രി, വാര്‍ഡ് ബ്ലോക്കുകള്‍, ഓപ്പറേഷന്‍ തിയേറ്ററുകള്‍, ഫയര്‍ ആന്റ് സേഫ്റ്റി, വൈദ്യുതി സബ് സ്റ്റേഷന്‍, സ്വീവേജ് പ്ലാന്റ് എന്നിവയെല്ലാം പൂര്‍ത്തിയായി. പൊതുമരാമത്ത് വകുപ്പിനായിരുന്നു നിര്‍മാണ മേല്‍നോട്ടം. ചികിത്സാ ഉപകരണങ്ങള്‍ വാങ്ങുന്നതിനായി കേരളാ മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചു. നിലവില്‍ വകയിരുത്തിയ തുകയ്ക്ക് പുറമെ 20 കോടി രൂപ സര്‍ക്കാര്‍ അധികമായി അനുവദിച്ചിട്ടുണ്ട്.

പട്ടികജാതിയില്‍പ്പെട്ട 70 പേര്‍ക്കും രണ്ട് പട്ടിക വര്‍ഗക്കാര്‍ക്കുമുള്‍പ്പെടെ 100 പേര്‍ക്ക് ഇവിടെ എംബിബിഎസിന് പ്രവേശനം ലഭി്ക്കും. പി ജി കോഴ്‌സുകളും ഉടന്‍ ആരംഭിക്കും. പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് 70 ശതമാനം സീറ്റ് ഉറപ്പുള്ള ഇന്ത്യയിലെ ഏക മെഡിക്കല്‍ കോളേജാണിത്. സേലം കൊച്ചി ദേശീയ പാതയില്‍ കോയമ്പത്തൂര്‍ കഴിഞ്ഞാല്‍ ഹൈവേയിലുള്ള ഏക മെഡിക്കല്‍ കോളേജ് ആശുപത്രി കൂടിയാണിത്. യുഡിഎഫ് സര്‍ക്കാര്‍ തട്ടിക്കൂട്ടി ആരംഭിച്ച മെഡിക്കല്‍ കോളേജ് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പ്രത്യേക പരിഗണന നല്‍കി പൂര്‍ത്തിയാക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News