ശ്രീരാമന്‍ ബിജെപിയുടെ കുത്തകയല്ലെന്ന് ബിജെപി നേതാവ് ഉമാഭാരതി

ശ്രീരാമനും ഹനുമാനും ബിജെപിയുടെ കുത്തകയല്ലെന്ന് മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ഉമാഭാരതി. ശ്രീരാമനോടും ഹനുമാനോടുമുള്ള ഭക്തിയില്‍ ബിജെപിക്ക് പകര്‍പ്പവകാശമല്ലെന്ന് ഉമാഭാരതി വ്യക്തമാക്കി.

മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ് സംസ്ഥാനത്ത് ഹനുമാന്‍ ക്ഷേത്രം നിര്‍മ്മിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവര്‍.

ബിജെപി അനുഭാവികള്‍ ചുറ്റും നോക്കിയശേഷം ഏത് പാര്‍ട്ടിക്ക് വോട്ടു ചെയ്യണമെന്ന് തീരുമാനിക്കണമെന്ന് ഉമാഭാരതി മുമ്പ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അവര്‍ വീണ്ടും ബിജെപിയെ വെട്ടിലാക്കുന്ന പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. തന്നെ പാര്‍ട്ടി വേദികളില്‍ നിന്ന് മാറ്റിനിര്‍ത്തുന്ന നേതൃത്വത്തിനെതിരെ ഉമയ്ക്ക് അതൃപ്തിയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് മദ്യ നിരോധനമാവശ്യപ്പെട്ട് ബാറിന് നേരെ ഉമ കല്ലെറിഞ്ഞതും നേരത്തെ വലിയ വാര്‍ത്തയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here