സജി ചെറിയാന്‍ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നു; സത്യപ്രതിജ്ഞ ഉടന്‍

ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാന്‍ വീണ്ടും സംസ്ഥാന മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നു. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്റേതാണ് തീരുമാനം. മന്ത്രിയായിരിക്കെ ഭരണഘടനയെ വിമര്‍ശിച്ചു എന്ന വാര്‍ത്ത ഉയര്‍ന്നതിനെ തുടര്‍ന്ന് പദവിയില്‍ നിന്നും അദ്ദേഹത്തോട് മാറി നില്‍ക്കാന്‍ സംസ്ഥാന സെക്രട്ടേറിയേറ്റ് നിര്‍ദ്ദേശിക്കുകയായിരുന്നു.

കോടതി അദ്ദേഹത്തിന് ക്ലീന്‍ചിറ്റ് നല്‍കിയതിന്റെ സാഹചര്യത്തിലാണ് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. പ്രസംഗവുമായി ബന്ധപ്പെട്ട് സജി ചെറിയാനെ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളും ഹൈക്കോടതി തള്ളിയിരുന്നു.

അടുത്ത നിയമസഭാ സമ്മേളനത്തിന് മുമ്പ്് സത്യപ്രതിജ്ഞ നടക്കുമെന്നാണ് സൂചന. സത്യപ്രതിജ്ഞാ തീയതി മുഖ്യമന്ത്രി പിണറായി വിജയന്‍ തീരുമാനിക്കുമെന്നാണ് ലഭിക്കുന്ന വിവരം. പുതുവര്‍ഷം സന്തോഷത്തോടെ തുടങ്ങാമെന്നാണ് സജി ചെറിയാന്റെ വാര്‍ത്തയോടുള്ള പ്രതികരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here