രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി; വഞ്ചകര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ല: കമല്‍നാഥ്

2024ല്‍ ലോക്‌സഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി തന്നെയാവും പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് വ്യക്തമാക്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥ്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഇക്കാര്യം വ്യക്തമാക്കിയത്. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ഇന്ത്യയിലുടനീളം സഞ്ചരിക്കുന്ന രാഹുല്‍ ഗാന്ധി അധികാരത്തിനു വേണ്ടിയുള്ള രാഷ്ട്രീയ പ്രവര്‍ത്തനമല്ല നടത്തുന്നതെന്നും സാധാരണക്കാര്‍ക്കു വേണ്ടിയുള്ള രാഷ്ട്രീയപ്രവര്‍ത്തനമാണെന്നും കമല്‍നാഥ് കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിയെ വഞ്ചിച്ച് എതിര്‍ പാളയത്തില്‍ ചേക്കേറിയവര്‍ക്ക് പാര്‍ട്ടിയില്‍ ഒരിക്കലും സ്ഥാനം നല്‍കില്ലെന്നാണ് ജ്യോതിരാദിത്യ സിന്ധ്യ തിരിച്ചുവരുമോയെന്ന ചോദ്യത്തിന് മറുപടിയായി കമല്‍നാഥ് പറഞ്ഞത്. വ്യക്തിപരമായി പറയാനില്ല, എന്നാല്‍ പാര്‍ട്ടിയില്‍ വഞ്ചകര്‍ക്ക് സ്ഥാനമില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘2024 തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി പ്രതിപക്ഷത്തിന്റെ മുഖമായിരിക്കുക മാത്രമല്ല, പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി കൂടിയാകും. അധികാരത്തിനു വേണ്ടിയുള്ള രാഷ്ട്രീയമല്ല രാഹുല്‍ നടത്തുന്നത്. രാജ്യത്തെ ജനങ്ങള്‍ക്കു വേണ്ടിയാണ്. അവര്‍ക്കാണ് ആരെയും അധികാരത്തിലെത്തിക്കാനുള്ള അവകാശമുള്ളത്. രാഹുല്‍ നടത്തുന്നത് പോലെയുള്ള ഒരു പദയാത്ര ലോകചരിത്രത്തില്‍ തന്നെയുണ്ടായിട്ടില്ല. ഗാന്ധി കുടുംബത്തെപ്പോലെ രാജ്യത്തിന് വേണ്ടി ത്യാഗം സഹിച്ച മറ്റൊരു കുടുംബമില്ല എന്നായിരുന്നു രാഹുല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവും എന്ന് സൂചിപ്പിച്ച മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുടെ വാക്കുകള്‍. 2023 ല്‍ നടക്കുന്ന മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്നും സംസ്ഥാനത്ത് പഴയ പെന്‍ഷന്‍ പദ്ധതി തിരികെ കൊണ്ടുവരുമെന്നും മുന്‍ മുഖ്യമന്ത്രി കൂടിയായ കമല്‍നാഥ് പ്രതീക്ഷ പ്രകടിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News