
കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് പാര്‍ട്ടിയിലേക്ക് തിരിച്ചെത്താനുള്ള നീക്കങ്ങള്‍ നടത്തുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തന്റെ തിരിച്ച് വരവ് സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വവുമായി ഗുലാംനബി ആസാദ് ചര്‍ച്ചകള്‍ നടത്തുന്നതായിട്ടാണ് സൂചന. 2022 ഓഗസ്റ്റ് 26ന് കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ച ആസാദ് ഒക്ടോബറില്‍ ജമ്മുകശ്മീര്‍ കേന്ദ്രീകരിച്ചുള്ള ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി എന്ന പുതിയ പാര്‍ട്ടിയും രൂപീകരിച്ചിരുന്നു.
കോണ്‍ഗ്രസിലെ വിമതപക്ഷം എന്നറിയപ്പെടുന്ന ജി23യിലെ നേതാക്കളായിരുന്ന അഖിലേഷ് പ്രസാദ് സിംഗ്, ഭൂപീന്ദര്‍ സിങ് ഹൂഡ എന്നിവരുമായി ഗുലാംനബി സംസാരിക്കുകയും തിരിച്ചുവരവിനുള്ള വഴികള്‍ ആലോചിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്്.
ജമ്മുവില്‍ മണ്ഡല പുനര്‍നിര്‍ണ്ണയം നടത്തി 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പ് നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നതിനിടയിലാണ് വാര്‍ത്ത പുറത്ത് വരുന്നതെന്നതും ശ്രദ്ധേയമാണ്. ഭാരത് ജോഡോ യാത്രയുടെ കണ്‍വീനറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ദിഗ് വിജയ് സിംഗ് ഗുലാം നബി ആസാദിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നു. ഭാരത് ജോഡോ യാത്രയുടെ ഭാഗമാകാനും അദ്ദേഹത്തിന് ക്ഷണം ലഭിച്ചിരുന്നു.
ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂവെന്ന് ഗുലാം നബി ആസാദ് അടുത്തിടെ പറഞ്ഞിരുന്നു. കോണ്‍ഗ്രസിന്റെ നയത്തോടല്ല മറിച്ച് അതിന്റെ ദുര്‍ബലമായ സംഘടനാ സംവിധാനത്തോടാണ് തനിക്ക് എതിര്‍പ്പെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here