BJP മുന്‍ എംഎല്‍എയുടെ വീട്ടുവളപ്പില്‍ സ്ത്രീയുടെ മൃതദേഹം;കൊലപാതകമെന്ന് നിഗമനം

മഹാരാഷ്ട്ര സത്താറയില്‍ മുന്‍ ബി ജെ പി എം എല്‍ എയുടെ വീടിനുപിന്നില്‍ അഴുകിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. സത്താറയിലെ വാഡെ ഗ്രാമത്തില്‍ മുന്‍ എംഎല്‍എ കണ്ടതായ് നലവാഡെയുടെ അടച്ചിട്ട വീടിന് സമീപത്തുനിന്നാണ് ഭാഗികമായി കുഴിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മരിച്ച സ്ത്രീ ആരാണെന്ന് തിരിച്ചറിയാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

വീട് കുറച്ചുനാളായി അടച്ചിട്ടിരിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. വീട്ടുപരിസരം ശുചിയാക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം പുറത്തറിഞ്ഞതോടെ വന്‍ ജനക്കൂട്ടം സ്ഥലത്ത് തടിച്ചുകൂടി. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

മൃതദേഹം കണ്ടെത്തിയ സംഭവവുമായി മുന്‍ എം എല്‍ എ്ക്ക് എന്തെങ്കിലും ബന്ധമുണ്ടോയെന്ന് അന്വേഷണം പൂര്‍ത്തിയായാലെ പറയാനാകൂ എന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News