ബിജെപി തൻ്റെ ഗുരു ;ബിജെപിക്കും ആർഎസ്എസിനും നന്ദി പറഞ്ഞ് രാഹുൽ ഗാന്ധി

വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവ ഉയർത്തിയാണ് തൻ്റെ ഭാരത് ജോഡോ യാത്രയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.ഭാരത് ജോഡോക്ക് ലഭിച്ചത് വലിയ സ്വീകരണമാണ് എന്നും അതിന് യാത്രയെ വിമർശിച്ച ബിജെപി – ആർഎസ്എസുകാർക്കും നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. അവർ
എത്രത്തോളം ആക്രമിക്കുന്നുവോ അത്രത്തോളം പ്രതിപക്ഷം ശക്തിപ്രാപിക്കും.ഭാരത് ജോഡോ യാത്ര രാജ്യത്തെ ഒന്നിപ്പിക്കുന്നതിനാണ് എന്നും രാഹുൽ കൂട്ടിച്ചേർത്തു.

കൃത്യമായ ആശയങ്ങളോടെ പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്നാൽ ബിജെപിക്ക് ആ ശക്തിയെ നേരിടാൻ ബുദ്ധിമുട്ടാകും.എന്നാൽ അതിന് വേണ്ടി പ്രതിപക്ഷം ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി ചെല്ലണം. ബദൽ ആശയങ്ങൾ ഉണ്ടാകണം. ജോഡോ യാത്ര വിജയകരമാണ്. പ്രതീക്ഷിച്ചതിലും വലിയ സ്വീകാര്യത യാത്രക്ക് ലഭിച്ചു. ഒരു യാത്ര എന്നത് മാത്രമായിരുന്നു തുടക്കത്തിൽ കരുതിയിരുന്നത്. പക്ഷെ യാത്രയിൽ നിന്ന് ഒരുപാട് പഠിച്ചുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

തൻ്റെ യാത്രയിൽ ആർക്കുവേണമെങ്കിലും പങ്കുചേരാം.എല്ലാവരെയും മാത്രയുടെ ഭാഗമാകാൻ ക്ഷണിക്കുന്നു. യാത്രക്കെതിരെ എത്ര നുണ പ്രചാരണങ്ങൾ നടത്തിയാലുംഎത്ര പണം അതിന് വേണ്ടി മുടക്കിയാലും സത്യത്തെ മൂടിവയ്ക്കാൻ കഴിയില്ല എന്നും രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു.ബിജെപി ഒരു തരത്തിൽ തന്റെ ഗുരുവാണ്. എന്ത് ചെയ്യരുത് എന്ന് പഠിക്കാൻ അത് വഴി സാധിച്ചിട്ടുണ്ട്. അവരുടെ ആരോപണങ്ങൾക്കും പ്രചാരണങ്ങൾക്കും ഭാരത് ജോഡോ യാത്രയെ തടസപ്പെടുത്താനാകില്ല എന്നും അദ്ദേഹം പറഞ്ഞു.

സമാജ് വാദി പാർട്ടിയുടെ പ്രത്യയ ശാസ്ത്രം എല്ലാ സംസ്ഥാനത്തിനും സ്വീകാര്യമായ ഒന്നല്ല.കോൺഗ്രസ് പ്രത്യയശാസ്ത്രം ബിജെപിക്കെതിരാണ്. കാലാകാലങ്ങായി തുടരുന്ന പോരാട്ടമാണ് പാർട്ടിയുടെ പ്രത്യേയശാസ്ത്രം.അതിൽ കോൺഗ്രസ് വിജയിക്കും അഖിലേഷ് യാദവിന് മറുപടിയായി രാഹുൽ ഗാന്ധി പറഞ്ഞു.അഖിലേഷ് യാദവും മായാവതിയും ഭാരതത്തെ ഒന്നിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. അത് തനിക്കറിയാം. ആശയപരമായ വ്യത്യാസങ്ങൾ മാറ്റിവെച്ച് അവരെയും ഒപ്പം നിർത്താനാണ് താൽപര്യം.എല്ലാ പ്രതിപക്ഷ പാർട്ടികളെയും ബഹുമാനിക്കുന്നുവെന്നും രാഹുൽ വ്യക്തമാക്കി.

പ്രാദേശിക പാർട്ടികൾക്ക് കേന്ദ്രീകൃതമായ ഒരു ആശയധാര ഉണ്ടാക്കാൻ കോൺഗ്രസിന് മാത്രമേ കഴിയുകയുള്ളു ഗാന്ധി പറഞ്ഞു. സമാജ്‌വാദി പാർട്ടിക്ക് ബിഹാറിലോ കേരളത്തിലോ പ്രവർത്തിക്കാൻ കഴിയില്ല. ഇത്തരത്തിലുള്ള പ്രതിപക്ഷ പാർട്ടികളെ ഏകീരിക്കേണ്ടത് കോൺഗ്രസിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭാരത് ജോഡോ യാത്ര നടത്തുമ്പോൾ ബുള്ളറ്റ് പ്രൂഫ് വണ്ടിയിൽ യാത്ര ചെയ്യണം എന്ന് പറഞ്ഞാൽ എന്ത് ചെയ്യും എന്നും അദ്ദേഹം സുരക്ഷാ വീഴ്ച്ചയുമായി ഉണ്ടായ വിവാദത്തിലും രാഹുൽ പ്രതികരിച്ചു ബിജെപി നേതാക്കൾ ബുള്ളറ്റ് പ്രൂഫ് വണ്ടിയിൽ നിന്നും പുറത്തിറങ്ങി തുറന്ന ജീപ്പിൽ റാലി നടത്തുന്നത് സുരക്ഷ ലംഘനമല്ലേ? തനിക്ക് മാത്രം എന്താണ് സുരക്ഷാ മാനദണ്ഡങ്ങൾ ബാധകമാകുന്നത്.ബിജെപി നേതാക്കൾക്ക് ആരും നോട്ടീസ് അയക്കുന്നില്ലല്ലോയെന്ന് അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകി നരേന്ദ്ര മോദിയോട് ചോദ്യങ്ങൾ ചോദിക്കാൻ പറ്റാത്തവരല്ലേയെന്ന് എന്ന് മാധ്യമങ്ങളെ പരിഹസിച്ച രാഹുൽ തന്നോട് ചോദ്യങ്ങൾ ചോദിക്കാം എന്നും വ്യക്തമാക്കി.

താൻ ധരിക്കുന്ന വസ്ത്രത്തെ ചൊല്ലി ചർച്ച നടത്തേണ്ട കാര്യമില്ല.തണുപ്പ് അനുഭവപ്പെടുമ്പോൾ ജാക്കറ്റ് ധരിക്കും. എന്തുകൊണ്ടാണ് ജാക്കറ്റ് ധരിക്കാത്തത് എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി.കുടുംബാംഗങ്ങൾ നഷ്ടപെടുന്നതിന്റെ വേദന തനിക്ക് നന്നായി അറിയാം.സൈനികരുമായി ബന്ധപ്പെട്ട വിഷയങ്ങൽ നിലപാട് സ്വീകരിക്കുന്നത് ഇക്കാര്യം മനസിൽ വെച്ചു കൊണ്ടാണ്.അയൽ രാജ്യങ്ങളുമായുള്ള ബന്ധത്തിൽ വ്യക്തമായ നയം വേണം എന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here