മുജാഹിദ് സംസ്ഥാന സമ്മേളനം ബഹിഷ്കരിച്ച് പാണക്കാട് കുടുംബം.

മുജാഹിദ് സംസ്ഥാന സമ്മേളനത്തിൽ ഇന്ന് നടക്കുന്ന രണ്ടു സെഷനുകളിൽ യൂത്ത് ലീഗ് പ്രസിഡണ്ട് പാണക്കാട് മുനവ്വറലി തങ്ങളും വഖഫ് ബോർഡ് മുൻ ചെയർമാൻ റഷീദലി തങ്ങളും പങ്കെടുക്കുമെന്നാണ് അറിയിച്ചിരുന്നത്.  ഇന്ന് രാവിലെ പങ്കെടുക്കുന്നില്ലെന്ന് ഇവർ സംഘാടകരെ അറിയിച്ചു .മുജാഹിദ് സംസ്ഥാന സമ്മേളനത്തിലേക്ക് സംഘപരിവാർ നേതാക്കളെ ക്ഷണിച്ചത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു .ഇത് വിവാദമായതും സമസ്ത തങ്ങളുടെ കടുപ്പിച്ചതും  പാണക്കാട് തങ്ങൾമാരുടെ പിൻമാറ്റത്തിന് കാരണമായി.

മുജാഹിദ് സമ്മേളനത്തിൽ സുന്നി നേതാക്കൾ പങ്കെടുക്കില്ലെന്ന് സമസ്ത നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു .പാണക്കാട് കുടുംബത്തിൽ നിന്ന് സാദിഖലി തങ്ങളെ നേതൃത്വം ക്ഷണിച്ചിരുന്നെങ്കിലും  സമ്മേളത്തിന് എത്തില്ലെന്ന് സാദിഖലി തങ്ങൾ നേരത്തെ തന്നെ   സംഘാടകരെ അറിയിച്ചിരുന്നു.എന്നാൽ  മുനവ്വറലി തങ്ങളും റഷീദലി തങ്ങളും സമ്മേളനത്തിന് എത്തുമെന്നറിയിച്ച് നോട്ടീസിൽ പേരും വച്ചിരുന്നു. കുടുംബം,ധാർമികത എന്ന സെഷനിലാണ് റഷീദലി തങ്ങൾ പങ്കെടുക്കേണ്ടിയിരുന്നത്. ലിബറലിസവുമായി ബന്ധപ്പെട്ട സെമിനാറിലാണ് മുനവ്വിറലി തങ്ങൾ പങ്കെടുക്കേണ്ടിയിരുന്നത് .

മുനവ്വിറലി തങ്ങൾ വിദേശത്താണെന്നും , റഷീദലി തങ്ങൾ മറ്റു  തടസ്സങ്ങൾ കൊണ്ടാണെന്നുമാണ് അറിയിച്ചത് സമ്മേളനം ബഹിഷ്കരിച്ച പാണക്കാട് തങ്ങൻമാരെ പ്രതിഷേധം അറിയിക്കുമെന്ന് മുജാഹിദ് നേതൃത്വം അറിയിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here