
പ്രാഥമിക സഹകരണ സംഘങ്ങള്‍ പേരിനൊപ്പം ബാങ്കെന്ന് ചേര്‍ക്കുന്നത് തടഞ്ഞ റിസര്‍വ് ബാങ്കിന്റെ നടപടി മദ്രാസ് ഹൈക്കോടതി പരിശോധിക്കും. ബാങ്കുകളെ റിസര്‍വ്വ് ബാങ്കിന്റെ നിയന്ത്രണത്തിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമ ഭേദഗതിയുടെ സാധുത ചോദ്യം ചെയ്ത് വിവിധ ഹൈക്കോടതികളുടെ പരിഗണനയിലുള്ള മുഴുവന്‍ കേസുകളും മദ്രാസ് ഹൈക്കോടതിയിലേക്ക് മാറ്റാന്‍ സുപ്രീം കോടതി ഉത്തരവിട്ടതായി സഹകരണ വകുപ്പ് സ്‌പെഷ്യല്‍ ഗവ. പ്ലീഡര്‍ പി.പി.താജുദീന്‍ ഹൈക്കോടതിയെ അറിയിച്ചു.
തങ്ങള്‍ പുറപ്പെടുവിച്ച സര്‍ക്കുലറും കേന്ദ്ര നിയമത്തിലെ വ്യവസ്ഥകളും ചോദ്യം ചെയ്യുന്ന ഹര്‍ജി സുപ്രീം കോടതി പരിഗണിക്കണമെന്ന റിസര്‍വ്വ് ബാങ്കിന്റെ ഹര്‍ജിയിലാണ് കേസുകള്‍ ചെന്നൈയിലേക്ക് മാറ്റിയതെന്ന് സ്പഷ്യല്‍ ഗവ. പ്ലീഡര്‍ അറിയിച്ചു . ബാങ്കിംഗ് നിയന്ത്രണ നിയമം നേരത്തെ ഭേദഗതി ചെയ്‌തെങ്കിലും 2020 ലാണ് കേന്ദ്ര സര്‍ക്കാര്‍ ഇത് നടപ്പിലാക്കിയത് . സംസ്ഥാന വിഷയമായ സഹകരണ മേഖലയില്‍ അനധികൃതമായി കേന്ദ്ര സര്‍ക്കാര്‍ ഇടപ്പെടുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
ബാങ്ക് എന്ന് പേരിനൊപ്പം ചേര്‍ത്തതിന് എതിരായ സര്‍ക്കുലറും നടപടിയും ചോദ്യം ചെയ്ത് മേപ്പയൂര്‍ സര്‍വ്വീസ് സഹകരണ സംഘം സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്. 2020ലെ ബാങ്കിങ്ങ് നിയന്ത്രണ നിയമഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുതയും ഹര്‍ജിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്. വിവിധ ഹൈക്കോടതികളില്‍ നിന്നുള്ള ഹര്‍ജികളാടൊപ്പം മദ്രാസ് ഹൈകോടതിയാവും ഇനി കേസ് പരിഗണിക്കുക.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here