മകരവിളക്ക് കാലം; സന്നിധാനത്ത് തിരക്ക് വര്‍ദ്ധിച്ചു

മകരവിളക്ക് മഹോത്സവകാലം ആരംഭിച്ചതോടെ ശബരിമലയിക്കലേക്കുള്ള തീര്‍ത്ഥാടകപ്രവാഹം വര്‍ദ്ധിച്ചു. വെര്‍ച്വല്‍ ക്യൂ, സ്‌പോട്ട് ബുക്കിങ് സംവിധാനങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

മകരവിളക്ക് ദിനമായ ജനുവരി 14 വരേയ്ക്കും ദിവസവും ഒരുലക്ഷത്തോളം പേര്‍ സന്നിധാനത്തേയ്ക്കെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ജനുവരി ഒന്നു മുതല്‍ എട്ട് വരെയുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങ് നൂറ് ശതമാനം പൂര്‍ത്തിയായിക്കഴിഞ്ഞുവെന്ന് ദേവസ്വം അറിയിച്ചു. മകരവിളക്ക് ദിനമായ 14നും തലേന്നും ദര്‍ശനം നടത്താന്‍ ബുക്ക് ചെയ്തവരുടെ എണ്ണം തൊണ്ണൂറായിരത്തിന് അടുത്തെത്തിക്കഴിഞ്ഞു.

തിരക്ക് നിയന്ത്രിക്കാന്‍ വിപുലമായ സംവിധാനങ്ങളാണ് സന്നിധാനത്ത് ഒരുക്കിയിട്ടുള്ളത്. മണിക്കൂറില്‍ ശരാശരി 4500 പേരെയാണ് നിലവില്‍ പതിനെട്ടാംപടി കയറ്റിവിടുന്നത്. നടപ്പന്തലില്‍ കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കും അംഗപരിമിതര്‍ക്കുമായി ഒരുക്കിയ പ്രത്യേക വരി നിരവധിപ്പേര്‍ക്ക് ആശ്വാസമായി അനുഭവപ്പെടുന്നുണ്ട്. മണ്ഡലകാലത്തേക്കാള്‍ കൂടുതല്‍ തീര്‍ഥാടകര്‍ മകരകവിളക്ക് കാലത്ത് എത്തുമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ കണക്ക് കൂട്ടല്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel