ബിഎസ്എഫിന്റെ നായ പ്രസവിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

മേഘാലയയിലെ അതിർത്തിരക്ഷാസേനയുടെ സ്‌നിഫർ നായ്ക്കളിൽ ഒന്ന് മൂന്ന് കുട്ടികൾക്ക് ജന്മം നൽകി. ഇതേ തുടർന്ന് നായ എങ്ങനെ ഗർഭിണിയായി എന്ന് കണ്ടെത്താൻ ഉത്തരവിട്ടിരിക്കുകയാണ് സെെനിക കോടതി. വിഷയത്തിൽ ഡെപ്യൂട്ടി കമാൻഡന്റ് റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് റിപ്പോർട്ട് സമർപ്പിക്കേണ്ടത്. ഡിസംബർ 5നാണ് ലാൽസി എന്നു പേരുള്ള നായ പ്രസവിച്ചത്.

നിയമപ്രകാരം ഒരു ബിഎസ്എഫ് നായ ഉയർന്ന സുരക്ഷാ മേഖലയിൽ ഗർഭിണിയാകാൻ പാടില്ല. സേനയുടെ വെറ്ററിനറി വിഭാഗത്തിന്റെ ഉപദേശത്തിനും മേൽനോട്ടത്തിനും വിധേയമായി മാത്രമേ നായകൾക്ക് പ്രജനനം നടത്താൻ അനുവാദമുള്ളൂ. ഇവ നിലനിൽക്കെയാണ് ബിഎസ്എഫ് 43-ാം ബറ്റാലിയനിലെ പെൺ നായ ബോർഡർ ഔട്ട്‌പോസ്റ്റിലെ ബാഗ്‌മാരയിൽ മൂന്ന് നായ്ക്കുട്ടികൾക്ക് ജന്മം നൽകിയത്.

ബിഎസ്എഫിൻ്റെ പ്രാദേശിക ആസ്ഥാനമായ ഷില്ലോങ്ങിലെ സെെനിക കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ബിഎസ്എഫ് ഡെപ്യൂട്ടി കമാൻഡൻ്റ് അജിത് സിംഗിനാണ് അന്വേഷണ ചുമതല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here