അമ്പതിനായിരത്തോളം പേരെ പറ്റിച്ചു; വ്യാജജോലി തട്ടിപ്പ് സംഘം ഒഡിഷയിൽ പിടിയിൽ

വ്യാജ ജോലിസാധ്യതകൾ ഉണ്ടാക്കി പണം തട്ടുന്ന യു.പി സംഘത്തെ ഒഡിഷയിൽ പിടികൂടി. ഒഡിഷ പൊലീസിലെ സാമ്പത്തികകുറ്റകൃത്യ വിഭാഗമാണ് നിരവധി പേരെ പറ്റിച്ച കോടികൾ തട്ടിയെടുത്ത യു.പി സംഘത്തെ പിടികൂടിയത്.

സർക്കാർ വെബ്‌സൈറ്റുകളുടെ വ്യാജൻ നിർമ്മിച്ച് അതിലൂടെ ജോലിസാധ്യതകളുടെ പരസ്യങ്ങൾ നൽകിയായിരുന്നു സംഘം തട്ടിപ്പ് നടത്തിയത്. പത്രപ്പരസ്യങ്ങളിലൂടെയും വാട്സാപ്പിലൂടെയും സംഘം പ്രവർത്തിച്ചു. ഇതിനായി വെബ്സൈറ്റ് ഡെവലപ്പർമാരും ടെക്കികളും അടക്കം ഒരു വലിയ സംഘമാണ് പ്രവർത്തിച്ചത്. ജോലിയുടെ പരസ്യം നൽകിയ ശേഷം റെജിസ്ട്രേഷൻ ഫീസ് എന്നപേരിലും ട്രെയിനിങ്, അഭിമുഖം എന്ന പേരിലുമാണ് സംഘം പണംതട്ടിയത്. ഇത്തരത്തിൽ പ്രധാനമന്ത്രിയുടെ പദ്ധതികൾ എന്ന പേരിൽ വ്യാജ വെബ്‌സൈറ്റുകൾ നിർമ്മിച്ച് രാജ്യത്തെ പലഭാഗത്തുനിന്നുള്ള 50,000ത്തോളം പേരിൽനിന്നും പണംതട്ടിയെന്നാണ് വിവരം.

സംഭവത്തിൽ അലിഗറിൽനിന്നും എൻജിനീയറായ സഫർ അഹമ്മദ് ആണ് ആദ്യം പിടിയിലായത്. ആസൂത്രകരായ നാല് പേരിൽ ഒരാളാണ് സഫർ അഹമ്മദ്. തട്ടിപ്പിൽ കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് ഒഡിഷ പോലീസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News