ജി 20 സമ്മേളനം; സൈബർ പ്രതിരോധം തീർക്കാൻ കേന്ദ്രസർക്കാർ

പ്രധാനപ്പെട്ട രാജ്യതലവന്മാർ പങ്കെടുക്കുന്ന ജി 20 സമ്മേളനം രാജ്യത്ത് നടക്കാനിരിക്കെ, സൈബർ തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്രസർക്കാർ. മുൻപ് ലക്ഷ്യമിട്ട സമ്മേളനങ്ങളുടെയും തട്ടിപ്പുരീതികളുടെയും വിവരങ്ങൾ കേന്ദ്ര ആഭ്യന്തരമന്ത്രാലയം മറ്റ് മന്ത്രാലയങ്ങൾക്കെല്ലാം കൈമാറി.

ആഭ്യന്തരമന്ത്രാലയത്തിന്റെ തന്നെ സൈബർ ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി വിഭാഗമാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. സമ്മേളനം സശ്രദ്ധം വീക്ഷിക്കാനും ഇ-മെയിൽ വഴി ഹാക്കർമാർ വിവരം ചോർത്താതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും സ്വീകരിക്കാനും സർക്കാർ നിർദ്ദേശം നൽകി. ജി 20 യോടനുബന്ധമായുള്ള എല്ലാ സാമൂഹികമാധ്യമ പേജുകളെയും സർക്കാർ കർശനമായി നിരീക്ഷിക്കുന്നുണ്ട്.

നോർത്ത് കൊറിയ, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളിലെ ഹാക്കർമാരാണ് കൂടുതൽ ഭീഷണിയുയർത്തുന്നത്. ഇവരെയെല്ലാം കൃത്യമായി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും സമ്മേളനം സുരക്ഷിതമായി നടക്കാനുള്ള എല്ലാ സംവിധാനങ്ങളും സജ്ജമാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here